1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2012

600 മില്ല്യന്‍ ജാക്ക്പോട്ട് നേടിയതില്‍ ഒരു ഗ്രാമം മുഴുവന്‍ ആഹ്ലാദത്തിമര്‍പ്പില്‍ ആറാടുമ്പോള്‍ ഇവര്‍ക്കിടയില്‍ നിര്‍ഭാഗ്യവാനായ ഒരു മനുഷ്യന്‍ മാത്രം. സിനിമാ സംവിധായകനായ കൊസ്ടിസ് മിട്സോടകിസ് ആണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ഈ മനുഷ്യന്‍. സ്പാനിഷ് ഗ്രാമത്തിലെ ജനങ്ങള്‍ക്ക്‌ ലഭിച്ച 600 മില്ല്യന്‍ ജാക്ക്പോട്ടിന്റെ ഭാഗമാകാന്‍ കഴിയാതിരുന്ന ഒരേ ഒരു ആളാണ് ഇദ്ദേഹം.

സ്പൈനിന്റെ വടക്ക് പടിഞ്ഞാറന്‍ ഗ്രാമമായ സൊഡറ്റോയിലെ ജനങ്ങള്‍ക്കാണ്ക്രി സ്തുമസ് മെഗാബംബര്‍ ആയ 600 മില്ല്യന്‍ ജാക്ക്പോട്ട് ലഭിച്ചത്. ഭാഗ്യനമ്പര്‍ വെളിപ്പെടുത്തിയപ്പോള്‍ സൊഡറ്റോയിലെ ഓരോ കുടുംബവും സന്തോഷം കൊണ്ട് നൃത്തം ചവിട്ടി. അവര്‍ക്കിടയില്‍ ഒന്നിനുമാകാതെ മിട്സോടകിസ് മാത്രം ഏകനായി നിന്നു. ഏകദേശം 70 ഓളം വീടുകളില്‍ കയറി ഇറങ്ങിയാണ് ഗ്രാമത്തിലെ പ്രമുഖര്‍ ലോട്ടറിക്കാവശ്യമായ പണം പിരിച്ചത്. അതിനിടയില്‍ മിട്സോടകിസിനെ മാത്രം വിട്ടു പോയി.

ടിക്കറ്റിന്റെ ഒരു ഷെയറായ വെറും നാല് പൌണ്ട് കൊടുത്തിരുന്നു എങ്കില്‍ മിട്സോടകിസിനും 83000 പൌണ്ട് ലഭിക്കുമായിരുന്നു. ഈ ഗ്രീക്ക് ദേശക്കാരന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായാതിനാലാണ് ഈ ഗ്രാമത്തില്‍ വന്നു പെട്ടത്. പിന്നീട് ഇവിടുത്തെ ഒരു ധാന്യപുര പുതുക്കിപ്പണിയുന്നതില്‍ ശ്രദ്ധിക്കുകയായിരുന്നു. എങ്കിലും ഗ്രാമവാസികള്‍ ഈ നിര്ഭാഗ്യവാനെ കൈവിടുകയില്ല. അദ്ദേഹത്തിന്റെ ഒരു അയല്‍വാസി വില്ക്കാനായി വച്ചിരുന്ന ഒരു സ്ഥലം സ്വന്തമായി എടുത്തുകൊള്ളാന്‍ സമ്മതിച്ചിട്ടുണ്ട്. സ്പാനിഷ് ലോട്ടറി എല്‍-ഗോര്‍ഡ 1800ഓളം ഭാഗ്യ ടിക്കറ്റുകള്‍ വെളിപ്പെടുത്തി. ഓരോ ടിക്കറ്റിനും പതിനാറു പൌണ്ട് ആണ് വില പിന്നീട് നാലായി ഭാഗിക്കുമ്പോള്‍ ഒരാള്‍ക്ക്‌ നാല് പൌണ്ടാണ് വില വരിക. മിട്സോടകിസ് ഒഴിച്ച് എല്ലാ കുടുംബങ്ങളും ഫസ്റ്റ്പ്രൈസ്‌ നേടിയ 58268 എന്ന നമ്പര്‍ വാങ്ങി.

ഒരു ഷെയര്‍ വാങ്ങിയവര്‍ 83,000 പൌണ്ട് അടിച്ചെടുത്തപ്പോള്‍ ചില ഗ്രാമവാസികള്‍ നേടിയത് മില്ല്യണുകളാണ്. 600 മില്ല്യന്‍ ലോട്ടറിയില്‍ 100 മില്ല്യന്‍ സൊഡാറ്റോ ഗ്രാമവാസികള്‍ നേടി. മറ്റു സമ്മാനങ്ങള്‍ അടുത്ത ഗ്രാമങ്ങള്‍ നേടുകയായിരുന്നു. പലരും വാങ്ങിയ ടിക്കറ്റുകള്‍ എത്ര എണ്ണം എന്ന് പോലും മറന്നു പോയിരുന്നു. സാമ്പത്തികമായി പരുങ്ങലില്‍ ആയിരുന്ന ഈ ഗ്രാമം ഇപ്പോള്‍ ഗ്രാമവാസികള്‍ക്ക് പുതിയ പ്രാണവായുവാണ്. ഒരാള്‍ മാത്രമല്ല ഒരു ഗ്രാമം മുഴുവനുമാണ് രക്ഷപ്പെട്ടത്.

ഈ ഗ്രാമത്തോട് ബന്ധപ്പെട്ട 250 ഓളം കുടുംബങ്ങളും ഇനി രക്ഷപ്പെടും. 1812 മുതല്‍ എല്‍-ഗോര്‍ഡോ ലോട്ടറി ഗ്രാമങ്ങള്‍ക്ക് ഉല്‍സവമാണ്. അതിന്റെ വിജയ പ്രഖ്യാപനദിനത്തില്‍ പലരും ജോലിക്ക് പോകാതെയാണ് വിവരങ്ങള്‍ അറിയുക. സാമ്പത്തികമായി ഞെരുക്കത്തില്‍ ആണെങ്കിലും ലോട്ടറിക്കായി ഇവിടുത്തുകാര്‍ 47 പൌണ്ടോളം ചിലവഴിക്കും. വിജയതുകയില്‍ അമ്പതു മില്യനോളം റെഡ്‌ ക്രോസ് ചാരിട്ടിക്കു ലഭിക്കും. 332000 പൌണ്ട് നാല് പേര്‍ക്കായി ഭാഗിക്കുന്ന 1800 ഓളം ഫസ്റ്റ് പ്രൈസ്‌ ആണ് ഉണ്ടാകുക. കൂടാതെ 100000,41600 പൌണ്ടിന്റെ രണ്ടും മൂന്നും സമ്മാനങ്ങള്‍ ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.