മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീം സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനം ഇന്ന് തിങ്കള്‍ മുകല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളിലായി നടക്കും. യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് രാവിലെ 9ന് ധ്യാനം ആരംഭിക്കും. ഫാ. റോബിന്‍സണ്‍ മെല്‍ക്കിന്‍സ് പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍ ധ്യാനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ധ്യാനം നയിക്കുന്ന ജീസസ് യൂത്ത് യുകെ ടീമിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് ദിവസം ധ്യാന നിരതരായിരിക്കും.
മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം ഇന്ന് രാത്രി 9നായിരിക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വി കുര്‍ബാനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. യേശുവിന് ഹൃദയത്തില്‍ ഇരിപ്പിടം നല്കി, യേശുവില്‍ ജ്വലിച്ച് പുതുസൃഷ്ടിയാകുകയാണ് ധ്യാനത്തിന്റെ പ്രധാന ലക്ഷ്യം. ധ്യാനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കണമെന്ന് ഫാ. റോബിന്‍സണ്‍ മെല്ക്കിസും ജീസസ് യൂത്ത് ടീമംഗങ്ങളും അഭ്യര്‍ത്ഥിച്ചു. എല്ലാവിധ സഹായ സഗകരണങ്ങളുമായി സിസ്റ്റര്‍ ആന്‍സില്ല ടീമിനോടൊപ്പമുണ്ട്.
ധ്യാനത്തില്‍ പങ്കെടുക്കേണ്ട യുവതി യുവാക്കള്‍ കൃത്യസമയത്ത് തന്നെ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിഥിഷോയിലെ സെന്റ എയിഡന്‍സ് ദേവാലയത്തിലാണഅ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല