സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍; പരിശുദ്ധാത്മ അഭിഷേകവും ആത്മിയ ഉണര്‍വും പകര്‍ന്ന് സ്പാര്‍ക്ക് 2015 കൊടിയിറങ്ങി. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ സെന്റ് എയിഡന്‍സ് ദേവാലയത്തിലാണ് സ്പാര്‍ക്ക് 2015 എന്ന പേരില്‍ യുവജന ധ്യാനം നടന്നത്. മൂന്നു ദിവസങ്ങളായി നടന്ന റസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ യുകെയുടെ പല ഭാഗങ്ങളില്‍നിന്നായി 40 ഓളം യുവതി യുവാക്കന്മാര് പങ്കെടുത്തു. 15 മുതല്‍ 21 വയസ്സു വരെയുള്ളവര്ക്കായിട്ടായിരുന്നു ധ്യാനം.
തിങ്കളാഴ്ച്ച രാവിലെ ഫാ. റോബിന്‍സണ്‍ മെല്ക്കിസാണ് ധ്യാന പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. വചന ശുശ്രൂഷകള്‍ക്ക് ഡോ. ലോനപ്പന് അരങ്ങേശ്ശേരി ഫാ തോമസ് മടുക്കമൂട്ടില്‍, ഫാ തോമസ് തൈക്കൂട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.
ദിവസവും ദിവ്യബലയിയും ആരാധനയും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
ധ്യാനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സെന്റ് എയിഡന്‍സ് ദേവാലയത്തിന് സമീപത്തായുള്ള ഭവനങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല