1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2017

സ്വന്തം ലേഖകന്‍: സൗദിയില്‍ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥന, മഴക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ രാജാവിന്റെ നിര്‍ദേശം. മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഗ നിസ്‌കാരം നടത്തണമെന്ന അഭ്യര്‍ത്ഥനയുമായി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രംഗത്തെത്തി. അടുത്ത തിങ്കളാഴ്ച ഇസ്തിസ്ഗ നിസ്‌കാരം നടത്താനാണ് രാജാവിന്റെ അഭ്യര്‍ഥന.

വരള്‍ച്ച നേരിടുമ്പോള്‍ പ്രവാചകനായ മുഹമ്മദ് നബിയുടെ കാലം മുതല്‍ ചെയ്തുവരുന്നതാണ് ഇസ്തിസ്ഗ നിസ്‌കാരം. സൗദിയിലെ എല്ലാ പ്രവിശ്യകളിലും ഈ പ്രാര്‍ഥന നടത്തുവാനാണ് സല്‍മാന്‍ രാജാവിന്റെ ആഹ്വാനം.രാജാവിന്റെ ആഹ്വാനം സൗദി റോയല്‍ കോര്‍ട്ടാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. കഴിഞ്ഞ് കുറച്ചു മാസങ്ങളായി കഠിനമായ വരള്‍ച്ചയാണ് സൗദി നേരിടുന്നത്.

സൗദിയുടെ പല ഭാഗങ്ങളിലും വരള്‍ച്ച മൂലം കൃഷിക്കാരും മറ്റും കഷ്ടത അനുഭവിക്കുന്നുണ്ട്. ഇസ്തിസ്ഗ നിസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും സ്വദേശിവിദേശി വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളും പങ്കുകൊള്ളും. രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുള്ള പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങിളില്‍ പുലര്‍ച്ചെയാണ് പ്രാര്‍ത്ഥന നടക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.