രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമകളും പ്രവര്‍ത്തനക്ഷമമല്ലന്ന് റിപ്പോര്‍ട്ട്. അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി രാജ്യത്താകമാനം സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ പകുതിയും പ്രവര്‍ത്തന രഹിതമാണന്നാണ് സണ്‍ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. രാജ്യത്താകമാനമായി 3,189 ക്യാമറാ സൈറ്റുകളാണ് ഉളളത്. ഇതില്‍ 1,522 എണ്ണവും പ്രവര്‍്ത്തിക്കുന്നില്ല. ഏകദേശം 48 ശതമാനം. 2009 ല്‍ ഇത് 32 ശതമാനവും 2010ല്‍ ഇത് 37 ശതമാനവുമായിരുന്നു.
രണ്ടായിരത്തി പത്തില്‍ മോട്ടോര്‍വാഹന വകുപ്പില്‍ 38 മില്യണിന്റെ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കേടായ പല ക്യാമറകളും നന്നാക്കാതിരുന്നത്. അവോണിലേയും സോമര്‍സെറ്റിലേയും 69 ക്യാമറകള്‍ 2011 ഏപ്രിലിലോടെ കേടായിരുന്നു. ലണ്ടനിലെ 754 ക്യാമറകളില്‍ ഏകദേശം 565 എണ്ണവും പ്രവര്‍ത്തനക്ഷമമല്ല. എന്നാല്‍ ബെഡ്‌ഫോര്‍ഡ് ഷെയര്‍, ചെല്‍ഷെയര്‍, എസെക്‌സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവന്‍ ്യാമറകളും കഴിഞ്ഞവര്‍ഷം മുതല്‍ പ്രവര്‍ത്തനക്ഷമമാണ്.
രാജ്യത്ത് കൂടിവരുന്ന അപകടങ്ങളുടെ പ്രധാനകാരണം അമിതവേഗതയാണന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് രാജ്യത്തെ പ്രധാനപ്പെട്ട മേഖലകളില്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിനെ തുടര്‍ന്ന് അപകടനിരക്ക് 31 ശതമാനമായി കുറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല