നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് കാമറയില്‍ തന്റെ കാര്‍ കുടുങ്ങാതിരിക്കാന്‍ ക്യാമറ ജാമര്‍ ഘടിപ്പിച്ച വ്യാപാരിക്ക് ജയില്‍ശിക്ഷ. ഇയാളുടെ കാറിന്റെ സ്പീഡ് രണ്ട് തവണ പൊലീസ് അളക്കാന്‍ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടു. ക്യാമറ ഡിവൈസില്‍നിന്ന് ഇറര്‍ കോഡ് ലഭിക്കുകയും അസാധാരണമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇയാളുടെ വീട്ടിലെത്തി കാര്‍ പരിശോധിച്ചത്. വെസ്റ്റ് യോര്‍ക്ക്‌സിലാണ് ഇയാളുടെ താമസം. 65 വയസ്സുള്ള ഇയാളുടെ പേര് സ്റ്റീഫന്‍സണ്‍ എന്നാണ്.
രണ്ട് ഡിവൈസുകളാണ് ഇയാളുടെ കാറില്‍നിന്ന് പിടിച്ചെടുത്തത്. ഒന്ന് ക്യാമറകള്‍ കണ്ടെത്താനുള്ള ഒരു ഡിവൈസും, ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള മറ്റൊരു ഡിവൈസും.
2014ല്‍ രണ്ട് തവണ ഓവര്‍ സ്പീഡിന് പിഴയടയ്‌ക്കേണ്ടി വന്നതിന് പിന്നാലെയാണ് ഇയാള്‍ കാറില്‍ ഡിവൈസുകള്‍ ഘടിപ്പിച്ചത്.
ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പുറമെ ആറ് മാസത്തെ ഡ്രൈവിംഗ് വിലക്കും, 1000 പൗണ്ട് പിഴയും, വിക്റ്റിം സര്‍ചാര്‍ജും ഇയാള്‍ക്കമേല്‍ ചുമത്തിയിട്ടുണ്ട്.
പൊലീസ് നോട്ടത്തില്‍നിന്ന് തടിതപ്പാന്‍ പൊടിക്കൈകള്‍ പലരും പ്രയോഗിക്കാറുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഒരാള്‍ ജാമറുകള്‍ ഉപയോഗിച്ച് പൊലീസ് വലയം ഭേദിക്കുന്നതിന് പിടിയിലാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല