സ്വന്തം ലേഖകന്‍: ഓര്‍മ്മകളുടെ ആവേശവുമായി പഴയ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ പുതിയ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങി വന്‍ വരവേല്‍പ്പ് നേടിയതിനു പിന്നാലെ പിന്നാലെ മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ ട്രെയിലറും ആരാധകരെ തേടിയെത്തി.
ചിത്രത്തിന്റെ ആവേശം ഒട്ടും ചോര്‍ന്നുപോകാതെ തയ്യാറാക്കിയ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. മൂന്നര മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. മോഹന്‍ലാലിന്റെ ഇതിഹാസ കഥാപാത്രമായ ആടുതോമയെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ട്രെയിലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബൊളീവിയ റിമിക്‌സ് ചാനലാണ് ട്രെയിലര്‍ പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല