സ്വന്തം ലേഖകന്‍: പെരുവഴിയിലായ ജെറ്റ് എയര്‍വെയ്‌സിലെ 500 ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ് ജെറ്റ്. താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിലെ 100 പൈലറ്റുമാര്‍ ഉള്‍പ്പടെ 500 ജീവനക്കാരെ ജോലിക്കെടുത്തതായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി.
ഉടനെതന്നെ കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സ്‌പൈസ് ജെറ്റിന്റെ പദ്ധതി. ഇതിനായി 27ല്‍കൂടുതല്‍ വിമാനങ്ങള്‍ പുതിയതായി സര്‍വീസിന് ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 22 ബോയിങ് 737 ഫ്‌ളൈറ്റുകളാണ്. 100 പൈലറ്റുമാര്‍, 200 ക്യാബിന്‍ ക്രൂ എന്നിവര്‍ക്കുപുറമെ, ടെക്‌നിക്കല്‍, എയര്‍പോര്‍ട്ട് ജീവനക്കാരായി 200 പേരെയുമാണ് നിയമിച്ചിട്ടുള്ളത്.
മൂംബൈഡല്‍ഹി കേന്ദ്രീകരിച്ച് 24 പുതിയ സര്‍വീസുകള്‍ സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഹോങ്കോങ്, ജിദ്ദ, ദുബായ്, കൊളംബോ, ധാക്ക, റിയാദ്, ബാങ്കോക്ക്, കാഠ്മണ്ഡു തുടങ്ങിയ സര്‍വീസുകള്‍ മെയ് മാസം അവസാനത്തോടെ തുടങ്ങുമെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല