1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2011

സ്പില്‍ബര്‍ഗ് ലോകസിനിമയില്‍ പടയോട്ടം തുടങ്ങിയിട്ട് കാലം കുറെയായി. അധികമാരും സ്പില്‍ബര്‍ഗിന്റെ പടയോട്ടത്തെ തടയാനോ തോല്‍പ്പിക്കാനോ തയ്യാറായിട്ടില്ലതാനും. ഇനിയിപ്പോള്‍ അങ്ങനെ ശ്രമിച്ചാല്‍തന്നെ നടക്കുമോയെന്ന കാര്യം സംശയമാണുതാനും. സ്പില്‍ബര്‍ഗിന്റെ പടയോട്ടത്തിലേക്ക് പുതിയ ചിത്രം വരുകയാണ്. വാര്‍ഹോഴ്സ് എന്നാണ് ചിത്രത്തിന്റെ പേര്. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഈ ചിത്രം ക്രിസ്മസിന് അമേരിക്കയില്‍ റിലീസ് ചെയ്യും.

സ്പില്‍ബര്‍ഗിന്റെ യുദ്ധചിത്രങ്ങളായ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, സേവിങ് പ്രൈവറ്റ് റിയാന്‍ തുടങ്ങിയവയില്‍നിന്ന് ഏറെ വ്യത്യസ്തമാണ് വാര്‍ഹോഴ്സ് എന്ന് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. കോടിക്കണക്കിന് ഡോളര്‍ മുടക്കിയെടുത്തിരിക്കുന്ന ചിത്രം ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡുകള്‍ വാരികൂട്ടുമെന്നാണ് നിരൂപകര്‍ ഇപ്പോള്‍ തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഒന്നാം ലോകമഹായുദ്ധത്തെ ഒരു കുതിരയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണ് ചിത്രത്തില്‍. കുതിരയും അവന്റെ യജമാനനായ ബാലനും തമ്മിലുള്ള ഗാഢബന്ധത്തിലൂടെ ഇതള്‍വിരിയുന്ന സിനിമ സിനിമയെ ജനപക്ഷത്ത്നിന്ന് നോക്കിക്കാണാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 1982-ല്‍ മൈക്കിള്‍ മോര്‍പ്പഗോ രചിച്ച നോവലിനെ ആസ്പദമാക്കിയാണ് സ്പില്‍ബര്‍ഗ് സിനിമ നിര്‍മിച്ചിരിക്കുന്നത്.1910-ല്‍ ഡെവണില്‍ ജനിച്ച കുതിരക്കുട്ടിയെ ഒരു കര്‍ഷകന്‍ ലേലത്തില്‍ വാങ്ങുന്നു. നൊറാക്കോട് എന്ന ഈ കര്‍ഷകന്റെ മകന്‍ ആല്‍ബര്‍ട്ടാണ് കുതിരയെ ലാളിച്ച് വളര്‍ത്തുന്നത്. ഈ കുതിര ഫ്രാന്‍സിലെ യുദ്ധമുഖത്തെ യാത്രയ്ക്കിടെ നിരവധി പേരുടെ ജിവിതത്തെ സ്വാധീനിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.