സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്തില്‍ പാട്ടിന്റെ ഒച്ച കൂടി, വിമാനത്തില്‍ കൂട്ടത്തല്ല്. ബാല്‍റ്റിമോറില്‍ നിന്നും ലോസ്ഏഞ്ചല്‍സിലേക്കുള്ള സ്പിരിറ്റ് വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരില്‍ രണ്ട് പേര്‍ ബൂംബോക്‌സില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വച്ചതാണ് കുഴപ്പങ്ങളുടെ തുടക്കം. പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്ന് മറ്റ് സ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാട്ട് ആസ്വദിച്ചു കൊണ്ടിരുന്ന യാത്രക്കാര്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് വിമവനം ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ട സംഘം പാട്ട് വച്ച സംഘത്തിന്റെ അരികിലെത്തി. ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവും പിന്നീട് അടിപിടിയുമായി. സംഭവം കണ്ട് നിന്ന മറ്റ് ചിലര്‍ മൊബൈല്‍ ക്യാമറയില്‍ ഇത് പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല