പ്രിസ്റ്റണ്‍: പ്രിസ്റ്റണിലെ സീറോ മലബാര്‍ കുടുംബങ്ങളിലെ ആറു മക്കള്‍ നാളെ ശനിയാഴ്ച ഒന്നിച്ച് തങ്ങളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം നടത്തുന്നു, സീറോ മലബാര്‍ ക്രമത്തിലുള്ള ഈ വിശുദ്ധ കൂദാശ തങ്ങളുടെ പാരമ്പര്യ ആചാരക്രമത്തില്‍ ചെയ്യുവാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലും ആത്മീയ നിറവിലുമാണ് കുട്ടികളും മാതാ പിതാക്കളും. പ്രിസ്റ്റണിലെ മുഴുവന്‍ വിശ്വാസീ കുടുംബങ്ങളും ഒത്തു ചേര്‍ന്ന് തങ്ങളുടെ കുഞ്ഞു മക്കള്‍ ദിവ്യനാഥന്റെ ശരീരവും, രക്തവും സ്വീകരിക്കുവാന്‍ പ്രാപ്തരാകുന്ന ഈ ദിവ്യ സുദിനം ഏറ്റവും വലിയ ആഘോഷമാക്കി മാറ്റുവാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ലങ്കാഷയര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ റെവ. ഡോ. മാത്യു ചൂരപൊയികയില്‍ ആദ്യ കുര്‍ബ്ബാന സ്വീകരണ ശുശ്രുക്ഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. പ്രിസ്റ്റണിലെ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വെച്ചു രാവിലെ പത്തു മണിക്ക് വിശുദ്ദ കൂദാശ കര്‍മ്മ ശുശ്രുക്ഷകള്‍ ആരംഭിക്കും.
ആദ്യ കുര്‍ബ്ബാന സ്വീകരണ ശുശ്രുക്ഷകള്‍ക്ക് ശേഷം പാരീഷ് ഹാളില്‍ ഒത്തു കൂടി തങ്ങളുടെ ഏറ്റവും വലിയ ആത്മീയ ജീവിത സാഫല്യം നേടിയ സന്തോഷത്തിലോരുക്കുന്ന സ്നേഹ വിരുന്നിലും കലാപരിപാടികളിലും, സന്തോഷ വേളയിലും എല്ലാ ഇടവകാംഗങ്ങളും പങ്കു ചേര്‍ന്ന് കുട്ടികള്‍ക്ക് ആശംശകള്‍ അര്‍പ്പിക്കും.
ജസ്റ്റിന്‍ സെബാസ്റ്റ്യന്‍, മേഘാ ബിജു, മെല്‍വിന്‍ ജോസഫ്, നിമിഷാ നോബി, റയാന്‍ മാക്കില്‍, ആന്‍റോ വള്ളൂരാന്‍ തുടങ്ങിയ ആറു മക്കളാണ് ഒന്നിച്ചു പ്രഥമ ദിവ്യ കാരുണ്യം തങ്ങളുടെ പാരമ്പര്യ ആചാരത്തില്‍ സ്വീകരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല