അലക്‌സ് വര്‍ക്‌സ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ഇന്ന് (ശനി). യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ 18/06/16, ശനിയാഴ്ച രാവിലെ 10 മുതല്‍ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഗ്രൌണ്ടില്‍ വച്ച് നടക്കും. രാവിലെ 10ന് എം. എം. സി. എ പ്രസിഡന്റ് ശ്രീ. ജോബി മാത്യൂ സ്‌പോര്‍ട്‌സ് ഡേ ഉത്ഘാടനം ചെയ്യും. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ നൂറു കണക്കിനാളുകള്‍ പങ്കെടുക്കുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരിക്കും.
ഉച്ച കഴിഞ്ഞു 2.30 ന് സെന്റ്. ജോണ്‍സ് ക്ലബ്ബില്‍ വച്ച് ഇന്‍ഡോര്‍ മത്സരങ്ങളും നടക്കുന്നതാണ്. ചെസ്, ക്യാരംസ്, റമ്മി കളി, പഞ്ചഗുസ്തി മത്സരം തുടങ്ങിയ ഇനങ്ങളാണ് ഇന്‍ഡോര്‍ മത്സരങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എം. എം. സി. എയുടെ വാര്‍ഷിക കായിക മത്സരങ്ങള്‍ വമ്പിച്ച വിജയമാകുവാന്‍ എല്ലാ അംഗങ്ങളുടെയും സഹായ സഹകരണങ്ങളും പങ്കാളിത്തവും അഭ്യര്‍ത്ഥിക്കുകയും എല്ലാവരെയും ടീം എം. എം. സി. എയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോബി മാത്യൂ: 07403018837
സിബി മാത്യൂ: 07725419046
ഹരികുമാര്‍ പി.കെ: 07828958274
വിലാസം:
സെന്റ്. ജോണ്‍സ് സ്‌കൂള്‍,
131, വുഡ് ഹൗസ് ലൈന്‍,
വിഥിന്‍ ഷോ, മാഞ്ചസ്റ്റര്‍
M229NW
ഇന്‍ഡോര്‍ മത്സരങ്ങള്‍ നടക്കുന്നത്:
സെന്റ്. ജോണ്‍സ് കാത്തലിക് ക്ലബ്,
ഗ്രീന്‍ വുഡ് റോഡ്, ബെഞ്ചില്‍
വിഥിന്‍ ഷോ, മാഞ്ചസ്റ്റര്‍
M229HD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല