ബസിംഗ് സ്റ്റോക് മലയാളീ കള്‍ ച്ചറല്‍ അസോസിയേഷന്‍ ജൂണ്‍ 13 കായിക ദിനം ആയി ആഘോഷിക്കുന്നു . വരുന്ന ശനി ആഴ്ച പത്തു മണിയോട് ആള്‍വര്‍ത്ത് സയന്‍സ് കോളേജ് മൈതാനത്ത് സ്‌പോര്‍ട്‌സ് മീറ്റ് നടത്തപെടും ..രെജിസ്‌ട്രേഷനും മാര്‍ച്ച് ഫാസ്റ്റിനും ശെഷം പതിനൊന്നു മണിയോട് മത്സരങ്ങള്‍ ആരംഭിക്കും , ഓട്ടം, ലോങ്ങ് ജംപ് , ത്രോ ഇനങ്ങള്‍ കൂടാതെ വനിതാ പുരുഷ വിഭാഗങ്ങള്‍ ക്കായി ഒട്ടേറെ കൌതക മത്സരങ്ങളും ഉണ്ടായിരിക്കും , .കിഡ്‌സ് , സുബ്ജുനിയര്‍ വിഭാഗത്തില്‍ മത്സരാര്‍ധികള്‍ ആവുന്ന മുഴുവന്‍ കുട്ടികള്‍ക്കും അടുത്ത് നടക്കുന്ന പൊതുപരിപാടിയില്‍ പ്രത്യേക സമ്മാനങ്ങള്‍ നല്കും . ഉച്ച ഭഷണവും ശീതള പാനീയങ്ങളും പതിവ് പോലെ ക്രെമീകരിക്കുന്നുണ്ട് ,കൂടാതെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു പ്രത്യേക ഫീസുകള്‍ ഒന്നും തന്നെ ഈടാക്കുന്നത് അല്ല , മത്സര ഇങ്ങള്‍, ഓരോ ഗ്രൂപ്പിലെയും തരം തിരിച്ചറിയാന്‍ ഭാരവാഹികളും ആയി ബന്ധപെടെണ്ടാതാണ്.
കായിക മത്സരങ്ങള്‍ക്ക് ശെഷം ഫുട്‌ബോള്‍ മാച്ച് ഉണ്ടാവും , മാച്ചില്‍ നിന്നും സെലക്ട് ചെയ്യുന്നവരെ ഉള്‍പെടുത്തി ഒരു ഫുട്‌ബോള്‍ ടീം രൂപികരിക്കാനും പദ്ധതി ഉണ്ട് , ഒട്ടേറെ മത്സരങ്ങളില്‍ വിജയം വരിച്ച പ്രബലമായ വടംവലി ടീം സംഘടനയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നതിനെ അന്നേ ദിവസം പുനസംഘടിപ്പിക്കുനതും ആയിരിക്കും . .ബസിംഗ് സ്റ്റോക് മലയാളീ കള്‍ ച്ചറല്‍ അസോസിയേഷന്‍ ബൃഹത്തായ ഒട്ടേറെ പരിപാടികള്‍ ആണ് ഈ വര്‍ഷം ആസൂത്രേണം ചെയ്തിരിക്കുനത് . സാമ്മൂഹിക പ്രതി ബെധത വെളിവാക്കുന്നതും ചാരി റ്റിയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതും , കുട്ടികളുടെയം മുതിര്‍ന്നവരുടെയും കലാ കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുനതും , സാമൂഹികവും മാനസികവും ആയ വളര്‍ച്ചയെ പരി പോഷിപ്പിക്കുനതും , ഇതര എത്‌നിക് മൈനോരിട്ടികളുമായി ഇടപഴകുന്നതിനും മലയാള തനിമയും ഭാരതീയ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുനതിനും യോഗ്യമായ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് . എല്ലാ പരിപാടികളും വിജയകരം ആക്കുവാന്‍ ബസിംഗ് സ്റ്റൊക് നിവാസികളുടെ അകം അഴിഞ്ഞ സഹകരണം പ്രസിടന്റ്ടു സാം തിരുവാതിലില്‍ സെക്രെട്ടറി സജു സ്റ്റീഫെന്‍ എന്നിവര്‍ സം യുക്തമായി അഭ്യര്‍ഥിച്ചു . കൂടാതെ .ജൂണ്‍ 20 ശെനിയഴ്ച വൈകിട്ട് നടക്കുന്ന ബാര്‍ബിക്യു പരിപാടിയുടെ വിശദംശം അറിയുവാനും പങ്കെടുക്കുവാനും അഗ്രെഹിക്കുനവര്‍ ഭാരവാഹികളും ആയി ബെന്ധപെടനം എന്നും അറിയിക്കുന്നു, ഉപ ഹാ റും ആയി ചേര്‍ന്ന് നടത്തപെട്ട അവയവ ദാന പ്രചരണ പരിപാടി വാന്‍ വിജയം ആക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല