മദ്യത്തിനെതിരെ സന്ദേശം പകരുന്ന ‘സ്പിരിറ്റ്’ സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് മന്ത്രി എം.കെ.മുനീര്‍ നിയമസഭയില്‍ പറഞ്ഞു. മദ്യത്തിനെതിരെ സമൂഹത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തുന്ന ചിത്രമാണിത്.
മദ്യവിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ബോധവത്കരണവും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത്.
ഈ ചിത്രമൊരുക്കിയ രഞ്ജിത് – മോഹന്‍ലാല്‍ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. പി.സി.വിഷ്ണുനാഥാണ് സബ്മിഷനിലൂടെ ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല