1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2018

സ്വന്തം ലേഖകന്‍: മുന്‍ ബ്രിട്ടീഷ് ചാരനായ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കുമെതിരായ വിഷപ്രയോഹം; ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം വഷളാകുന്നു. സെര്‍ജി സ്‌ക്രിപലിനെയും മകള്‍ യൂലിയയെയും മാരക വിഷം പ്രയോഗിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടന്‍ അന്വേഷണം കര്‍ശനമാക്കി. സംഭവത്തിലെ റഷ്യയുടെ പങ്കിലേക്കാണ് അന്വേഷണം നീളുന്നത്. ഇത്തരത്തിലൊരു കൊലപാതക ശ്രമം ഇതാദ്യമെന്നാണ് പൊലീസ് പറയുന്നത്.

വിഷവസ്തു കണ്ടുപിടിച്ചത് അന്വേഷണം എളുപ്പമാക്കുമെന്നാണ് പൊലീസി!ന്റെ വിശ്വാസം. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന സ്‌ക്രിപലി!ന്റെയും മകളുടെയും നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച ബ്രിട്ടനിലെ സാലിസ്ബറിയിലെ റെസ്റ്റാറന്റില്‍ വെച്ചായിരുന്നു സ്‌ക്രിപലിനും മകള്‍ക്കും നേരെ വിഷപ്രയോഗമുണ്ടായത്. തുടര്‍ന്ന് അബോധാവസ്ഥയിലായ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌ക്രിപലി!ന്റെ ഭാര്യ 2012ലാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മകനും കഴിഞ്ഞ വര്‍ഷം മരണത്തിന് കീഴടങ്ങി.

റഷ്യന്‍ സേനയിലിരിക്കെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ സിക്‌സിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് സ്‌ക്രിപലിനെ ജയിലിലടച്ചിരുന്നു. പിന്നീട് യു.എസിന് കൈമാറി. കേസില്‍ മാപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സ്‌ക്രിപല്‍ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. വധശ്രമത്തില്‍ റഷ്യന്‍ പങ്ക് വ്യക്തമായാല്‍, 2018ലെ ലോകകപ്പ് ഫുട്ബാള്‍ ബ്രിട്ടന്‍ ബഹിഷ്‌കരിച്ചേക്കുമെന്നാണ് സൂചന.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.