സ്വന്തം ലേഖകന്‍: സ്പോണ്‍സര്‍മാരില്ലാതെ കിഡ്നി വില്‍ക്കാനൊരുങ്ങി ഒരു ദേശീയ താരം, അതും ഇന്ത്യയില്‍. രവി ദീക്ഷിത് എന്ന ദേശീയ സ്ക്വാഷ് താരമാണ് ഫേസ്ബുക്കിലൂടെ സ്വന്തം കിഡ്നി വില്ക്കാന് പോകുന്ന കാര്യം പ്രഖ്യാപിച്ചത്. ഏഷ്യന്‍ ജൂനിയര്‍ സ്ക്വാഷ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡിന് ഉടമയാണ് രവി ദീക്ഷിത്.
ജനുവരി 16 ന് ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേയാണ് താരം ഫേസ്ബുക്കിലൂടെ ആരാധകരെ ഞെട്ടിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ സ്ക്വാഷ് കളിക്കുന്നു. ഒരുപാട് മെഡലുകള്‍ നേടി. രാജ്യത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ കളിക്കാനായി ഒരു സഹായവും കിട്ടുന്നില്ല. ദീക്ഷിത് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ധാംപൂര്‍ ഷുഗര്‍ മില്‍ എന്നെ പിന്തുണക്കുന്നുണ്ട്. പക്ഷേ എത്രകാലം അവര്‍ എന്നെ സഹായിക്കും. അടുത്ത മാസം ഗുവാഹത്തിയില്‍ കളികള്‍ തുടങ്ങുകയാണ്. ഞാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുന്നു. കളിക്ക് വേണ്ടി ഞാന്‍ ചെന്നൈയില്‍ പരിശീലനം നടത്തുന്നു. എന്നാല്‍ ഇതിനാവശ്യമായ പണം സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോക 211 ആം നമ്പര്‍ താരമാണ് ദീക്ഷിത്.
കിഡ്നി വില്ക്കാന് ഞാന്‍ ഒരുക്കമാണ്. ആര്‍ക്കെങ്കിലും കിഡ്നി വേണമെങ്കില്‍ നല്കാന് ഞാന്‍ ഒരുക്കമാണ്. എന്റെ കിഡ്നിയുടെ വില എട്ട് ലക്ഷം രൂപയാണ് ജനുവരി 10നാണ് രവി ദീക്ഷിത് ഈ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്.
താരത്തിനോട് ഇത്തരം സാഹസത്തിന് ഒരുങ്ങരുത് എന്നാവശ്യപ്പെട്ട് പലരും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല