കിറ്റ്‌കാറ്റിന്റെ പ്രസിദ്ധമായ പരസ്യം, പതുക്കെ കിറ്റ്‌കാറ്റിനെ പൊതിഞ്ഞ വെള്ളകടലാസ് പൊളിച്ചു കളഞ്ഞു അണ്ണാന്‍ പതുക്കെ പൊട്ടിച്ചു കഴിക്കുന്നതാണ്. ഇവിടെ ഇതാ ഒരു അണ്ണാറക്കണ്ണന്‍ കിറ്റ്‌കാറ്റ് കിട്ടിയിട്ടും മനോഹരമായി അത് തുറക്കാന്‍ കഴിയാതെ വിഷമിക്കുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഒരു ഉദ്യാനത്തില്‍ വച്ചിട്ടാണ് വിശന്നു പൊരിഞ്ഞ അണ്ണാറക്കണ്ണന്‍ കിറ്റ്‌കാറ്റ് കിട്ടിയിട്ടും തുറക്കാനാകാതെ വിഷമിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയത്. ഫോട്ടോഗ്രാഫര്‍ മാര്‍ട്ടിന കീറ്റിംഗ്നു വിശ്വസിക്കുവാന്‍ സാധിച്ചില്ല വായില്‍ ഒരു ചുവപ്പ് നിറമുള്ള കവറുമായി ചാരനിറമുള്ള അണ്ണാറക്കണ്ണന്‍ ക്യാമറക്ക് മുന്‍പില്‍ വന്നുപെട്ടപ്പോള്‍.
സാധാരണ അണ്ണാറക്കണ്ണന്‍ കഴിക്കാറുള്ളത് ഫലങ്ങളും വിത്തുകളും പക്ഷികളുടെ മുട്ടകളുമാണ്.എന്നാല്‍ ഇത് സാധാരണ അണ്ണാറക്കണ്ണന്‍ അല്ല.നഗരത്തില്‍ ജീവിച്ചു പരിചയപെട്ട ഒരു നഗരവാസിയാണ്. മറ്റുള്ളനഗരവാസികളെപ്പോലെ നഗരത്തില്‍ നിന്നും ലഭിക്കുന്ന ഏതു ഭക്ഷണവും ഈ അണ്ണാറക്കണ്ണന്‍ കഴിക്കും. ഉദാഹരണത്തിന് പിസ,ബിസ്കറ്റ് തുടങ്ങി ലഘുഭക്ഷണങ്ങള്‍ ഏതു വേണേലുമാകാം.
ഇനി ഒരു പക്ഷെ ചില ബിസ്കറ്റില്‍ അടങ്ങിയിരിക്കുന്ന നട്ട്സിന്റെ സ്വാദായിരിക്കുമോ ഇവന്‍ ഇഷ്ട്ടപെട്ടിടുണ്ടാകുക? എന്തായാലും കിറ്റ്‌കാറ്റ്‌കാര്‍ക്ക് കോളടിച്ചു കാശൊന്നും കൊടുക്കാതെ തന്നെ ഒരു മികച്ച പരസ്യമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇവനെ വച്ച് ഒരു പുതിയ കിറ്റ്‌കാറ്റ് പരസ്യം നിര്‍മിക്കാനും കമ്പനി ആലോചിക്കുന്നതായി കേള്‍ക്കുന്നുണ്ട്. എന്ത് വേണേല്‍ ആയിക്കോളൂ എന്നാല്‍ ഈ സാധനം തുറക്കുന്ന സംഭവം പഠിച്ചിട്ടു തന്നെ കാര്യം എന്നിട്ടേ എവിടെക്കുമുള്ളൂ എന്നപോലെയാണ് അണ്ണാറക്കണ്ണന്‍ കിറ്റ്‌കാറ്റും കൊണ്ട് നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല