അടിച്ച് ഫിറ്റായ ഒരു അണ്ണാന്‍ ക്ലബ്ബിന് ആയിരക്കണക്കിന് പൌണ്ടിന്റെ നഷ്ടമുണ്ടാക്കി. യു.കെയിലെ എവര്‍ഹാമിലെ ഹണിബോണ്‍ റെയില്‍വേ ക്ലബില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അണ്ണാന്‍ നടക്കുന്നതിനിടെ ഒരു ബിയര്‍ കുപ്പി നിലത്ത് വീണ് പൊട്ടി. പൊട്ടിയ ബിയര്‍ കുപ്പിയില്‍ നിന്നും ബിയര്‍ കുടിച്ച അണ്ണാന്‍ നല്ല ഫിറ്റായി എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഓടിനടന്ന് കുപ്പികളും ഗ്ലാസുകളും അണ്ണാന്‍ പൊട്ടിച്ചുവെന്ന് ക്ലബ് മാനേജര്‍ പറയുന്നു.
വലിയ ശബ്ദം കേട്ടാണ് ക്ലബിലെ തൊഴിലാളികള്‍ എത്തിയത്. കള്ളന്‍ കയറിയതാകാമെന്ന അനുമാനത്തില്‍ അകത്ത് കടന്ന തൊഴിലാളികളാണ് അണ്ണാനെ കണ്ടത്. തുടര്‍ന്ന് അണ്ണാനെ പിടികൂടി പുറത്താക്കുകയായിരുന്നു. അപ്പോഴേക്കും ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന ഗ്ലാസുകളിലും ബിയര്‍ കുപ്പികളിലും ചിലത് അണ്ണാന്‍ നിലത്തിട്ട് പൊട്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസം യുവതിയെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ അണ്ണാനെ ജര്‍മനിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റൈന്‍ വെസ്റ്റ്ഫാലിയയിലെ ബൊട്രോപ്പിലെ തെരുവിലൂടെ നടക്കുകയായിരുന്ന യുവതിയുടെ പുറകെ അണ്ണാന്‍ കൂടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല