സ്വന്തം ലേഖകന്‍: ഫര്‍ഹാന്‍ അക്തറിന്റെ കുടുംബം തകര്‍ത്തത് ഞാനല്ല, അപവാദങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് ബോളിവുഡ് നായിക ശ്രദ്ധ കപൂര്‍. ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തറും ശ്രദ്ധയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ഏറെക്കാലമായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വിഭവമാണ്.
ശ്രദ്ധയുമായുള്ള പ്രണയമാണ് ഫര്‍ഹാന്‍, ഭാര്യ അഥുന ഭബാനിയുമായി പിരിയാനുള്ള പ്രധാന കാരണമായി തീര്‍ന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ തനിക്കെതിരെ പ്രചരിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും ചുട്ട മറുപടി നല്‍കുകയാണ് ശ്രദ്ധ അടുത്തിടെ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍. ‘മറ്റുള്ളവരുടെ വായ് മൂടിക്കെട്ടാന്‍ എനിക്ക് കഴിയില്ല അതിനുള്ള അവകാശവും എനിക്കില്ല,’ ശ്രദ്ധ പറയുന്നു.
‘ഞാന്‍ ഒരു കുടുംബവും തകര്‍ത്തിട്ടില്ല. എന്റെ ശ്രദ്ധ സിനിമയിലാണ്. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കണം എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യവും എനിക്കില്ല. ഒരു കാമുകന്‍ വേണമെന്ന് തോന്നിയിട്ടില്ല. സിനിമയില്‍ തിരക്കായതുകൊണ്ട് സമയവുമില്ല. പ്രണയിക്കണമെങ്കില്‍ നമുക്ക് കുറച്ചെങ്കിലും തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ കഴിയണമല്ലോ,’ ശ്രദ്ധ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല