സ്റ്റീവനേജ് : യുകെ ജിസിഎസ്ഇ പരീക്ഷാഫലം അറിവായപ്പോള്‍ സ്റ്റീവനേജിലെ ശ്രാവണ്‍ സാജുവിന് 7 എ സ്റ്റാറുമായ് തിളക്കമാര്‍ന്ന വിജയം. 14 വിഷയങ്ങള്‍ ഐശ്ചികമായെടുത്ത് ജിസിഎസ്ഇയ്ക്ക് പഠിച്ച ശ്രാവണ്‍ 7 എ സ്റ്റാറും 5 എയും 2 ബിയും ആയിട്ടാണ് ജിസിഎസ്ഇയില്‍ വിജയം കൊയ്തത്. ജീസസ് യൂത്തിലും കായിക രംഗത്തും യുവജന കൂട്ടായ്മയിലും നിറസാന്നിധ്യമായ ശ്രാവണ്‍ പക്ഷെ മിതഭാഷിയാണ്. വായനയേയും ഫുഡ്ബോളിനേയും സ്നേഹിക്കുന്ന ഈ മിടുക്കന്‍ സ്റ്റീവനേജ് മലയാളി കൂട്ടായ്മയില്‍ എപ്പോഴും സജീവമായിട്ടുണ്ടാകും.
സ്റ്റീവനേജിലെ പ്രമുഖ കാത്തലിക് സ്കൂളായ ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍ സ്കൂളില്‍ നിന്നുമാണ് ശ്രാവണ്‍ ഈ വിജയം നേടിയതും മലയാളികളുടെ താരമായ് മാറിയതും. 7 വര്‍ഷം മുന്‍പ് മാതാപിതാക്കള്‍ക്കൊപ്പം റോയിസ്ട്ടനില്‍ എത്തി യുകെ വിദ്യാഭ്യാസം ആരംഭിച്ച ഈ മിടുക്കന്‍ പിന്നീട് സ്റ്റീവനെജിലേക്ക് മാറുകയായിരുന്നു. നല്ലൊരു ഫുഡ്ബോള്‍ താരം കൂടിയായ ശ്രാവണ്‍ ചങ്ങനാശ്ശേരി കടന്തോട്ട് സാജു ജോസഫിന്റെയും നെടുങ്കുന്നം ചെതിപ്പുഴയില്‍ ലൂസി (മിനി)യുടെയും മൂത്ത മകനാണ്. ഏക സഹോദരന്‍ ഷെഫില്‍ ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസ്സിലേക്ക് കയറും.
ഈശ്വരാനുഗ്രഹത്തിന് നന്ദി പറയുന്ന ഈ മിടുക്കന്‍ പ്രാര്‍ഥനയും, മാതാപിതാക്കളുടെ പ്രോത്സാഹനവും, അദ്ധ്യാപകരുടെ പരിശീലിപ്പിക്കലും തന്റെ വിജയത്തിന് നിദാനമായെന്നും പറയുന്നു. എ ലെവലില്‍ സയന്‍സും മാത്ത്സും ഐശ്ചിക വിഷയമായെടുത്ത് , പഠിച്ച് നല്ല വിജയം നേടിയശേഷം മെഡിസിനോ എഞ്ചിനീയറിങ്ങിനോ പോകാനാണ് ശ്രാവണിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല