കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം ഇ ശ്രീധരനുമായി സഹകരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ല. ഈ മാസം പത്തിന് നടക്കുന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ ശ്രീധരന്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോയുടെ ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്തും. എമര്‍ജിംഗ് കേരള പരിപാടിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വരുന്ന സമയത്ത് കൊച്ചി മെട്രോയുടെ ഉത്ഘാടനവും നിര്‍വ്വഹിക്കാനാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടെ ഡി എം ആര്‍ സിയെ ഏതൊക്കെ ചുമതലകള്‍ ഏല്‍പ്പിക്കണമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി കെ ബാബു പറഞ്ഞു. ശ്രീധരന്‍ പത്താം തീയതി വരെ കാത്തിരിക്കണമെന്നും അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല