സ്വന്തം ലേഖകന്‍: വിദ്യാര്‍ഥിനികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം, നടന് ശ്രീജിത്ത് രവിയെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം, പോലീസിന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകള്‍ അന്വേഷിക്കുമെന്ന് അധികൃതര്‍.
യുമായി ബന്ധപ്പെട്ട കേസില്‍ പത്തിരിപ്പാലയിലെ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതി ലഭിച്ചിട്ടും അന്വേഷണം വൈകിപ്പിച്ചതും ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്താത്തതിനാല്‍ നടന് ഉപാധികളോടെ ജാമ്യം ലഭിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവാദമായിരുന്നു.
പോലീസിന്റെ വീഴ്ചകള്‍ അന്വേഷിച്ച് ജില്ലാ കലക്ടര്‍ക്ക് അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ പിബി നൂഹ് വ്യക്തമാക്കി. ആഗസ്റ്റ് 27 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് നല്കിയ പരാതി അവഗണിച്ച പൊലീസിനെതിരെ ആരോപണവുമായി സ്കൂളില്‍നിന്ന് ചിലര്‍ കലക്ടറെ കണ്ടിരുന്നു. ഇതേതുടര്‍ന്നാണ് കലക്ടര്‍ ഒറ്റപ്പാലം സബ് കലക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത്.
വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന പരാതിയില്‍ നടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള വകുപ്പായ പോസ്കോ ആക്ട് ജാമ്യമില്ലാത്ത വകുപ്പാണ്. സബ് കലക്ടര്‍ വ്യാഴാഴ്ച സ്കൂളിലത്തെി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് മൊഴി എടുത്ത ശേഷമാണ് പൊലീസ് ആലസ്യം വിട്ടുണര്‍ന്നത്.
കേസുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പരാതിക്കാരോട് മോശമായി പെരുമാറിയും ഭീഷണിപ്പെടുത്തിയും കേസ് ഒതുക്കി തീര്‍ക്കാനും നടനെ സംരക്ഷിക്കാനും ശ്രമിക്കുന്നുണ്ടെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. മൊഴിയെടുപ്പിലും പ്രാഥമികാന്വേഷണത്തിലും സബ് കലക്ടര്‍ക്ക് മുന്നിലും ഇതേ ആരോപണം പരാതിക്കാര്‍ ഉന്നയിച്ചതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല