1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2016

സ്വന്തം ലേഖകന്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം, നടന്‍ ശ്രീജിത് രവി പോലീസ് പിടിയില്‍. ഈ മാസം 27ന് ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‌കൂളിലേക്കു പോയ പെണ്‍കുട്ടികള്‍ക്കു മുന്നിലായിരുന്നു നടന്റെ വിക്രിയ. കുട്ടികള്‍ ബഹളംവച്ചതോടെ ശ്രീജിത് കാര്‍ ഓടിച്ചുപോയി. സംഭവമറിഞ്ഞ രക്ഷിതാക്കള്‍ കാര്‍ നമ്പര്‍ സഹിതം ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിദ്യാര്‍ഥിനികളെ അപമാനിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതിയില്‍ പറഞ്ഞിരുന്ന കാര്‍ നമ്പര്‍ ശ്രീജിത്ത് രവിയുടേതാണെന്ന് തെളിഞ്ഞിരുന്നു. അതിനിടെ ശ്രീജിത്തിനെ രക്ഷിക്കാന്‍ പോലീസ് ശ്രമം നടത്തുന്നതായി ആരോപണമുണ്ട്. സ്വകാര്യ സ്‌കൂളിലെ 15 പെണ്‍കുട്ടികളാണ് പരാതിക്കാര്‍.

കുട്ടികള്‍ നല്‍കിയ കാര്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ നടന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായെങ്കിലും പെണ്‍കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണു പോലീസ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സന്ധ്യക്കുശേഷം വനിതാ പോലീസിന്റെ അസാന്നിധ്യത്തില്‍ മൊഴിയെടുക്കാനെന്ന പേരില്‍ സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തിയതായി പരാതിക്കാരായ പെണ്‍കുട്ടികളും വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.