സ്വന്തം ലേഖകൻ: സിനിമാ സീരിയല്‍ താരങ്ങളായ എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിൽ ലോലിതനായി വേഷമിട്ട എസ് പി ശ്രീകുമാറും മണ്ഡോദരിയായി വേഷമിട്ട സ്‌നേഹയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്.
നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങൾ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടി നേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല