സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ സ്ഥാനം വേണമെങ്കില്‍ ഉന്നതര്‍ക്ക് ശരീരം കാഴ്ച വക്കണമെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ടീമില്‍ പൊട്ടിത്തെറി. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സമിതി ഇത് ശരിയാണെന്ന് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇതു സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി നിമല്‍ ദിസനായകെയെ കായിക മന്ത്രാലയം ചുമതലപ്പെടുത്തി. ആരോപണം ശരിവക്കുന്ന തെളിവുകള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് മൂന്നംഗ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
വനിതാ താരങ്ങളുടെ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന തെളിവുകളും മൊഴികളും സമിതി റിപ്പോര്‍ട്ടിനൊപ്പം നല്‍കിയതായാണ് സൂചന. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, എന്ത് തെളിവാണ് ലഭിച്ചതെന്നോ ആരോപണ വിധേയര്‍ ആരെല്ലാമാണെന്നോ വെളിപ്പെടുത്താന്‍ മന്ത്രാലയം തയ്യാറായില്ല.
ദേശീയ ടീമില്‍ സ്ഥാനം വേണമെങ്കില്‍ ടീം മാനേജ്‌മെന്റിലെ ഉദ്യോഗസ്ഥരുമായി കിടക്ക പങ്കിടണമെന്ന് കായിതാരങ്ങളെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക മാദ്ധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഇത്തരമൊരു ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന താരം ടീമില്‍ നിന്ന് തഴയപ്പെട്ടതായി ശ്രീലങ്കയിലെ സിംഹള ഭാഷയിലുള്ള പത്രമായ ദിവൈന റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് മറ്റു താരങ്ങളും ആരോപണങ്ങളുമായി രംഗത്ത് വരികയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല