ശ്രീനിവാസന് നായികയെ കിട്ടാനില്ല. പ്രജിത് എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശ്രീനിയുടെ നായികയായി അഭിനയിക്കാന്‍ ആരെയും കിട്ടാനില്ലാത്ത സ്ഥിതി വന്നിരിക്കുന്നത്. ശ്രീനിവാസനോടുള്ള വിദ്വേഷം കൊണ്ടൊന്നുമല്ല നായികമാര്‍ പിന്‍മാറുന്നത്. രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി അഭിനയിക്കണം എന്ന നിബന്ധനയ്ക്ക് മുമ്പിലാണ് നായികമാര്‍ ഓടിയൊളിക്കുന്നത്.
ശ്രീനിവാസന്‍ ഒരു സി ക്ലാസ് തിയേറ്ററിന്‍റെ ഉടമയായി അഭിനയിക്കുന്ന ചിത്രമാണിത്. ഡിറ്റക്ടീവ്, മമ്മി ആന്‍റ് മീ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ജീത്തു ജോസഫ് ആണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.
“അമ്മവേഷത്തില്‍ അഭിനയിക്കാന്‍ ഒരു നടിയും തയ്യാറാകുന്നില്ല” – ജീത്തു ജോസഫ് അറിയിച്ചു. ജീത്തുവിന്‍റെ മമ്മി ആന്‍റ് മിയും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. അര്‍ച്ചന കവിയുടെ അമ്മയായി അഭിനയിക്കാന്‍ പ്രമുഖ നടിമാര്‍ തയ്യാറായില്ല. ഒടുവില്‍ ഉര്‍വശി മുന്നോട്ടുവരികയും സിനിമ വന്‍ഹിറ്റാകുകയും ചെയ്തു.
ജോര്‍ജുകുട്ടി എന്നാണ് ഈ സിനിമയില്‍ ശ്രീനിവാസന്‍റെ പേര്. കക്ഷിക്ക് വിദ്യാഭ്യാസമൊന്നുമില്ല. സ്വന്തമായി ഒരു സി ക്ലാസ് തിയേറ്ററുണ്ട്. അവിടെ വരുന്ന സിനിമകളില്‍ നിന്നാണ് ലോകത്തെക്കുറിച്ചുള്ള അറിവ് ജോര്‍ജുകുട്ടിക്ക് ലഭിക്കുന്നത്.
“ഇക്കാലത്ത് ജോര്‍ജുകുട്ടിയെപ്പോലെ സാധാരണക്കാരനായ ഒരാള്‍ക്ക് ഒരു സി ക്ലാസ് തിയേറ്റര്‍ നടത്തിക്കൊണ്ടുപോകാനുള്ള വൈഷമ്യത്തേക്കുറിച്ചാണ് ചിത്രം പറയുന്നത്. ഈ തിയേറ്ററിനെയും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെയും അയാള്‍ എങ്ങനെ മാനേജ് ചെയ്യുന്നു എന്നാണ് പറയാന്‍ ശ്രമിക്കുന്നത്” – സംവിധായകന്‍ പ്രജിത് പറയുന്നു. മണിയന്‍പിള്ള രാജു, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല