സ്വന്തം ലേഖകന്‍: നിരപരാധിയെന്ന് കോടതി പറഞ്ഞിട്ടും വിലക്ക്, ബിസിസിഐക്കെതിരെ നീണ്ട നിയമയുദ്ധത്തിന് ശ്രീശാന്ത്. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ബിബിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യമുണ്ട്. ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബിസിസിഐ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. പൊലീസിന്റെ വാദങ്ങള്‍ തള്ളിയ കോടതി, കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ഹര്‍ജിയില്‍ ശ്രീശാന്ത് പറയുന്നു.
ഡല്‍ഹി പോലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ തനിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും കേസില്‍ പിന്നീട് കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വിലക്ക് നീക്കാന്‍ ഇടപെടണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. സ്‌കോട്ട്‌ലന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ തന്നെ അനുവദിക്കണമെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നേരത്തെ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി മാത്യൂ രംഗത്തെത്തിയിരുന്നു.
ബിസിസിഐ അനുമതി കിട്ടിയാല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഫിഫേ നഗരത്തിലുള്ള ഗ്ലെന്റോര്‍ത്ത്‌സ് ക്രിക്കറ്റ് ക്ലബില്‍ ചേരാനാണ് ശ്രീശാന്ത് തയാറെടുക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ ഈസ്‌റ്റേണ്‍ പ്രീമിയര്‍ ലീഗിലാണ് ക്ലബ് ഇപ്പോള്‍ കളിക്കുന്നത്. ബിസിസിഐ അനുമതി നല്‍കിയാല്‍ മാത്രമേ ക്രിക്കറ്റ് സ്‌കോട്ട്‌ലന്‍ഡിന് ശ്രീശാന്തിനെ ഗ്ലെന്റോര്‍ത്ത്‌സിന്റെ കളിക്കാരനായി റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിക്കാതെ വിദേശടീമിനായി കളിക്കാന്‍ ബിസിസിഐ ശ്രീശാന്തിന് എന്‍ഒസി നല്‍കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല