സ്വന്തം ലേഖകന്‍: ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത്. ഐ.പി.എല്‍ ഒത്തുകളി കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയ്ക്കു വേണ്ടി കളിക്കാന്‍ തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും കോടതി വിധി അറിഞ്ഞ ശേഷം ശ്രീശാന്ത് പ്രതികരിച്ചു.
പരിശീലനം തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്ന് ബി.സി.സി.ഐയോട് അഭ്യര്‍ത്ഥിക്കുകയാണ്.
ജീവിതത്തിലെ ദുരിതകാലം കഴിഞ്ഞു എന്ന് ഞാന്‍ കരുതുന്നു. ബി.സി.സി.ഐയും കേരള ക്രിക്കറ്റ് അസോസിയേഷനും എനിക്ക് പിന്തുണ നല്‍കി. എല്ലാവരോടും നന്ദി പറയുന്നു. ദൈവം എനിക്കൊപ്പം ഉണ്ടായിരുന്നു ശ്രീശാന്ത് പറഞ്ഞു. ശ്രീയ്ക്ക് ഈശ്വരാനുഗ്രഹം ഉണ്ടായിരുന്നെന്ന് അമ്മ പറഞ്ഞു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല