സ്വന്തം ലേഖകന്‍: ‘2012 ലാണ് ഞാനും ശ്രീശാന്തും വേര്‍പിരിഞ്ഞത്, പിന്നെ ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു,’ ശ്രീശാന്തിന്റെ ബിഗ്‌ബോസ് പരാമര്‍ശത്തിനെതിരെ പ്രമുഖ നടി രംഗത്ത്. തെന്നിന്ത്യന്‍ താരം നികേഷ പട്ടേലാണ് ശ്രീശാന്ത് ബിഗ്‌ബോസില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്.
ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന ശ്രീശാന്ത് കഴിഞ്ഞ ദിവസം ഭാര്യയുടെ സന്ദേശമെത്തിയപ്പോള്‍ ഭാര്യയേയും മക്കളേയും വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. തുടര്‍ന്ന് താനും ഭുവനേശ്വരിയും ഏഴു വര്‍ഷം പ്രണയിച്ച് വിവാഹിതരായ കാര്യവും ശ്രീ പരാമര്‍ശിച്ചു.
എന്നാല്‍ ശ്രീശാന്തിന്റെ മുന്‍കാമുകിയായിരുന്നു താനെന്നും നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീയെ ബിഗ് ബോസില്‍ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രണയകഥ കേട്ടപ്പോഴാണ് തനിക്ക് ഇങ്ങനെയൊരു സംശയം തോന്നിയതെന്നും നികേഷ പറയുന്നു. അദ്ദേഹം തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് വേദന തോന്നിയിരുന്നുവെന്നും തന്നെ അവഗണിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും അതില്‍ തനിക്ക് സംശയമുണ്ടെന്നും നികേഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രീ ഭുവനേശ്വരിയെ വിവാഹം ചെയ്തതെന്നാണ് പറഞ്ഞത്. ഇതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും ബിഗ് ബോസ് പോലൊരു പരിപാടിയില്‍ പങ്കെടുത്ത് ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞുവെന്നുമാണ് താന്‍ ചിന്തിക്കുന്നതെന്നും താരം പറയുന്നു. ഒരു വര്‍ഷത്തോളം താനുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ശ്രീശാന്തെന്നും താരം പറയുന്നു. ബ്രേക്കപ്പിന് ശേഷം താന്‍ നാട്ടില്‍ നിന്നും മാറിയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
വരദനായക എന്ന സിനിമയുടെ ചിത്രീകരണം നടന്ന് വരുന്നതിനിടയിലായിരുന്നു തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും അത് 2012 ലായിരുന്നുവെന്നും താരം പറയുന്നു. ഏഴ് വര്‍ഷം മുന്‍പ് ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെങ്കില്‍ തന്നോടൊപ്പമുള്ളപ്പോഴും അങ്ങനെയായിരുന്നുവോ, ഇതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് നാണക്കേട് തോന്നുന്നതായും താരം പറയുന്നു. ശ്രീ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണെന്നും നികേഷ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല