ഇന്ത്യയുടെ മലയാളി പേസ് ബൗളര്‍ എസ്.ശ്രീശാന്ത് വീണ്ടും വിവാദത്തില്‍. ബുധനാഴ്ച ബംഗളൂരുവില്‍നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍ സഹയാത്രികരോട് അപമര്യാദയായി പെരുമാറിയതായാണ് ആരോപണം. ഇതുമൂലം വിമാനം വൈകി. എമര്‍ജന്‍സി വാതിലിനു സമീപത്തെ സീറ്റ് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീശാന്ത് അതിന് വിസമ്മതിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തത്രെ. എന്നാല്‍, ആരോപണങ്ങള്‍ താരം നിഷേധിച്ചു.
എസ്2 4234 എന്ന വിമാനത്തിലാണ് സംഭവം. 29 എ സീറ്റാണ് ശ്രീശാന്തിന് അനുവദിച്ചിരുന്നത്. താരത്തിന് കളിക്കളത്തില്‍നിന്നേറ്റ പരിക്ക് ശ്രദ്ധയില്‍പ്പെട്ട സഹയാത്രികര്‍ സീറ്റ് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ശ്രീ ഇതിന് കൂട്ടാക്കിയില്ലെന്നും കുട്ടികളെപ്പോലെ പെരുമാറിയെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ പറയുന്നു. വിമാനത്താവള അധികൃതര്‍ ഇടപെട്ടെങ്കിലും അദ്ദേഹം കടുംപിടുത്തം തുടര്‍ന്നു. ഇക്കാരണത്താല്‍ 15 മിനിറ്റ് വൈകിയാണ് വിമാനം പറന്നുയര്‍ന്നതെന്നും അവര്‍ ആരോപിച്ചു.
അതേസമയം, സീറ്റ് ഒഴിഞ്ഞ് കൊടുക്കാതിരുന്നതിനെ ശ്രീശാന്ത് ന്യായീകരിച്ചു. തനിക്ക് അനുവദിച്ച സീറ്റ് വിട്ടുകൊടുക്കേണ്ട കാര്യമില്ല. എന്നാല്‍, ആരോടും മര്യാദ വിട്ട് സംസാരിച്ചിട്ടില്ല. സാധാരണ സംഭാഷണം മാത്രമാണ് നടന്നതെന്നും നിശ്ചയിച്ചതിലും അഞ്ചു മിനിറ്റ് നേരത്തെ വിമാനം ദല്‍ഹിയിലിറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല