സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വര്‍ഗീയ കലാപത്തിന് ശമനമില്ല; കാന്‍ഡിയില്‍ നിശാനിയമം പ്രഖ്യാപിച്ചു; സമൂഹ മാധ്യമങ്ങള്‍ക്കും വിലക്ക്. വംശീയലഹള നടക്കുന്ന ശ്രീലങ്കയിലെ കാന്‍ഡി ഡിസ്ട്രിക്ടില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. വാട്‌സ്ആപ്, ഫേസ്ബുക്ക് സൗകര്യങ്ങളും വിലക്കിയിട്ടുണ്ട്.
ഭൂരിപക്ഷ സിംഹള വംശജരായ ബുദ്ധമതക്കാരും ന്യൂനപക്ഷ മുസ്‌ലിംകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി മോസ്‌കുകളും വീടുകളും അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നു രാജ്യവ്യാപകമായി പത്തു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ചത്തെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുശേഷം പലേടത്തും ഇരുവിഭാഗക്കാരും ഏറ്റുമുട്ടിയതോടെ കാന്‍ഡിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.അക്രമികള്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ സൈന്യത്തെ കാന്‍ഡിയിലേക്ക് അയച്ചിട്ടുണ്ട്.
ഈയാഴ്ച ശ്രീലങ്ക സന്ദര്‍ശിക്കുന്ന ഐക്യരാഷ്ട്ര സംഘടന അണ്ടര്‍ സെക്രട്ടറി ജനറല്‍ ജെഫ്രി ഫെല്‍റ്റ്മാന്‍ കാന്‍ഡിയും സന്ദര്‍ശിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല