സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വര്‍ഗീയ കലാപം പടരുന്നു; 10 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കാന്‍ഡിയില്‍ ബുദ്ധമത വിശ്വാസി കൊല്ലപ്പെടുകയും തുടര്‍ന്ന് മുസ്ലീം മതവിശ്വാസികളുടെ സ്ഥാപനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇവിടെ തുടങ്ങിയ സംഘര്‍ഷം പിന്നീട് രാജ്യത്തിന്റെ മറ്റിങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്.
ഫെയ്‌സ്ബുക്ക് വഴിയാണ് വ്യാജവാര്‍ത്തകളും അക്രമത്തിനുള്ള ആഹ്വാനങ്ങളും പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയശേഖര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കാന്‍ഡിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ പോലീസ് അവിടെ നിശാനിയമം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും മാരകായുധങ്ങളുപയോഗിച്ച് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു.
കഴിഞ്ഞമാസവും രാജ്യത്തുണ്ടായ വര്‍ഗീയ കലാപത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ത്തിരുന്നു. നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനം ചെയ്യുകയാണെന്ന് ആരോപിച്ചാണ് തീവ്ര ബുദ്ധമത സംഘടനകള്‍ രംഗത്തു വന്നത്. ബുദ്ധമത കേന്ദ്രങ്ങള്‍ അവര്‍ തകര്‍ക്കുകയാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. മ്യാന്മറില്‍ നിന്നുമുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ സാന്നിധ്യവും ബുദ്ധമത സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല