സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തിന്റെ നിയന്ത്രണം ഇനി ചൈനയ്ക്ക്; ആശങ്കയോടെ ഇന്ത്യ. ദക്ഷിണ സമുദ്രത്തിലെ ഹമ്പന്‍ടോട്ട തുറമുഖം ശ്രീലങ്ക ചൈനക്ക് 99 വര്‍ഷത്തെ പാട്ടത്തിന് കൈമാറി. ചൈനയുടെ പൊതുമേഖല കമ്പനിയായ ചൈന മര്‍ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിങ്‌സിനാണ് ഇനി മുതല്‍ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല.
അതേസമയം, ശ്രീലങ്കന്‍ തുറമുഖ അതോറിറ്റിക്ക് തുറമുഖത്തിന്റെ ഉടമസ്ഥാവകാശവും നിക്ഷേപമേഖലയും സ്വന്തമായിരിക്കും. കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ചൈന സന്ദര്‍ശനത്തിനിടെയാണ് ഓഹരികള്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കാന്‍ ധാരണയായത്.
ചൈനീസ് സാമ്പത്തിക സഹായം ഉപയോഗിച്ച് മുന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയാണ് തുറമുഖം നിര്‍മിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല