സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ 32 വര്‍ഷത്തിനു ശേഷം തമിഴ് വംശജന്‍ പ്രതിപക്ഷ നേതാവ്. തമിഴ് നാഷനല്‍ അലയന്‍സ് (ടിഎന്‍എ) നേതാവ് രാജവരോത്തിയം സമ്പന്തനാണ് ശ്രീലങ്കന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
തമിഴ് പുലികളുമായുള്ള ആഭ്യന്തര യുദ്ധം അവസാനിച്ചതിനു ശേഷം ശ്രീലങ്ക സര്‍ക്കാര്‍ തമിഴ് വംശജരില്‍ ആത്മവിശ്വാസം പകരുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണ്. സമ്പന്തനെ പ്രതിപക്ഷ നേതാവായി സ്പീക്കര്‍ അംഗീകരിച്ചു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുമടങ്ങുന്ന ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയിലെ ഒരുവിഭാഗം സര്‍ക്കാരിനെ പിന്തുണയ്ക്കണോ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണോ എന്നതു സംബന്ധിച്ചു തീരുമാനിക്കാത്ത സാഹചര്യത്തിലാണിത്.
അഭിഭാഷകനായ സമ്പന്തന്‍ 1977ലാണ് ആദ്യമായി പാര്‍ലമെന്റ് അംഗമായത്. ജനുവരിയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിഎന്‍എ മൈത്രിപാല സിരിസേനയെയാണു പിന്തുണച്ചിരുന്നത്. മഹിന്ദ രാജപക്ഷെ പ്രസിഡന്റായിരിക്കേയാണു 2009 ല്‍ തമിഴ്പുലികളുമായുള്ള യുദ്ധത്തില്‍ ശ്രീലങ്കന്‍ സൈന്യം വിജയിച്ചത്. ഈ യുദ്ധത്തില്‍ ശ്രീലങ്കന്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തിയതായും അതു രാജ്യാന്തര സമിതി അന്വേഷിക്കണമെന്നും ഐക്യരാഷ്ട്രസംഘടന (യുഎന്‍) പ്രമേയം പാസാക്കിയിരുന്നു. യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല