സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം. പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ സമ്മതിച്ചതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു വൈകാതെ പരിഹാരമുണ്ടാകുമെന്നു സൂചന. തിങ്ക ളാഴ്ചയാണ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് രാജപക്‌സയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. രാജപക്‌സയ്ക്കു ഭൂരിപക്ഷം സംഘടിപ്പിക്കാന്‍ സാവകാശം ലഭിക്കുന്നതിനായി നവംബര്‍ 16വരെ പാര്‍ലമെന്റ് മരവിപ്പിക്കാനും സിരിസേന മുതിര്‍ന്നു.
വിക്രമിസിംഗെ യും അദ്ദേഹത്തിന്റെ യുഎന്‍പി പാര്‍ട്ടിയും പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാന്‍ പ്രക്ഷോഭം നടത്തി. ഇതിനുപുറമേ അന്താരാഷ്ട്രതലത്തിലും സിരിസേനയ്ക്കുമേല്‍ വലിയ സമ്മര്‍ദമുണ്ടായി.
പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനുവേണ്ട 113 തികയ്ക്കാന്‍ പുതിയ പ്രധാനമന്ത്രി രാജപക്‌സയ്ക്ക് കഴിയുമോയെന്നു വ്യക്തമല്ല. പ്രതിസന്ധിക്ക് മുന്പ് രാജപക്‌സയ്ക്ക് 95 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. വിക്രമസിംഗെയുടെ പാര്‍ട്ടിയില്‍ 106 പേരും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല