സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ തീരുമാനം റദ്ദ് ചെയ്ത് സുപ്രീം കോടതി. ശ്രീലങ്കന്‍ പാര്‍ലമെന്‌റ് പിരിച്ചുവിട്ട് കൊണ്ടുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനത്തെ പരമോന്നത കോടതി റദ്ദ് ചെയ്തു.
രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥ കൊണ്ടുവന്ന തീരുമാനം ഒക്ടോബര്‍ 26നാണ് പ്രസിഡന്‌റ് പുറപ്പെടുവിച്ചത്. നിലവിലെ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിങ്കെയെ മാറ്റി മുന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയെ നിയോഗിക്കാനായിരുന്നു പ്രസിഡന്റിന്റെ തീരുമാനം.
ചീഫ് ജസ്റ്റിസ് നലിന്‍ പെരേര അടങ്ങിയ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.കഴിഞ്ഞയാഴ്ച പ്രസിഡന്റ് സിരിസേന ജനുവരി അഞ്ചിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. റനില്‍ വിക്രമസിങ്കെയ്ക്കുള്ള പിന്തുണ യു.പി.എഫ്.എ. പിന്‍വലിച്ചതോടെയാണ് രാജ്യത്ത് ഭരണ അട്ടിമറി നടന്നത്.2015ലാണ് വിക്രമസിങ്കെയുടെ നേതൃത്വത്തില്‍ കൈ്യ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല