സ്വന്തം ലേഖകൻ: ശ്രീലങ്കയ്ക്ക് സമ്മാനമായി നല്കിയ ആനയെ വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തേക്ക് തിരികെ കൊണ്ടുവന്ന് തായ്ലന്ഡ്. ആനയെ ശ്രീലങ്ക ദ്രോഹിക്കുന്നു എന്ന് ആരോപിച്ചാണ് 21 വര്‍ഷം മുന്‍പ് സമ്മാനമായി നല്കിയ ആനയെ തായ്ലാന്ഡ് രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത്. വിമാനത്തില്‍ ശ്രീലങ്കയില്‍ നിന്ന് ആനയെ കൊണ്ടുവരാന്‍ തായ്ലന്‍ഡിന് ചെലവായത് 5 കോടി രൂപയ്ക്ക് മുകളില്‍.
2001ലാണ് ആനയെ ശ്രീലങ്കയ്ക്ക് തായ്ലന്ഡ് സമ്മാനിച്ചത്. മുത്തുരാജ എന്നാണ് ശ്രീലങ്കയില്‍ ഈ ആനയുടെ പേര്. തായ്ലന്ഡില് സാക് സുരിന്‍ എന്നും. ശ്രീലങ്കയിലേക്ക് സമ്മാനമായി നല്കുമ്പോള് എട്ട് വയസായിരുന്നു ആനയുടെ പ്രായം. ലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ബുദ്ധക്ഷേത്രത്തിലാണ് ആന കഴിഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ ആന ഉപദ്രവിക്കപ്പെടുന്നതായി ആരോപിച്ച് ആനയെ തിരികെ നല്കാന് തായ്ലന്ഡ് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തില്‍ വലിയ വാക്പോരും ഈ വിഷയത്തെ ചൊല്ലി ഉണ്ടായിരുന്നു.
പല സംഘടനകളുടേയും ശ്രമഫലമായി കഴിഞ്ഞ വര്‍ഷം ആനയെ ബുദ്ധ ക്ഷേത്രത്തില്‍ നിന്ന് മൃഗശാലയിലേക്ക് മാറ്റി. പിന്നാലെയാണ് തായ്ലന്ഡില് തിരിച്ചെത്തിയത്. കൂട്ടിലാക്കി പ്രത്യേക ചരക്ക് വിമാനത്തിലാണ് ആനയെ ജന്മനാട്ടിലേക്ക് തിരികെ എത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല