1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2018

സ്വന്തം ലേഖകന്‍: വര്‍ഗീയ കലാപത്തിനു ശേഷം ശ്രീലങ്ക ശാന്തമാകുന്നു; അടിയന്തരാവസ്ഥ പിന്‍വലിച്ചു. സിംഹള ബുദ്ധമത വിശ്വാസികളും മുസ്‌ലിം അനുയായികളും തമ്മിലുണ്ടായ കലാപത്തെ തുടര്‍ന്ന് പത്ത് ദിവസത്തെ അടിയന്താരവസ്ഥയായിരുന്നു ശ്രീലങ്കയില്‍ ഏര്‍പ്പെടുത്തിയത്. പ്രശ്‌ന ബാധിത മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിച്ചതോടെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്.

ബുദ്ധമത വിശ്വാസിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതാണ് സംഘര്‍ഷത്തിന് തുടക്കം. ഇതേ തുടര്‍ന്ന് സിംഹളവിഭാഗം മുസ്‌ലിങ്ങള്‍ക്കെതിരെ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പള്ളികളും വീടുകളും ആക്രമികള്‍ തകര്‍ക്കുകയും ചെയ്തു.

വര്‍ഗീയ സംഘര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ രാജ്യത്ത് പത്ത് ദിവസത്തെ അടിസന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംഘര്‍ഷങ്ങള്‍ക്ക് അഹ്വാനം ചെയ്ത് കൊണ്ടുള്ള സന്ദേശങ്ങളും വ്യാജവാര്‍ത്തകളും സമൂഹ മാധ്യങ്ങളിലൂടെ പ്രചരിക്കുന്നതിനാല്‍ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

എതാനും വര്‍ഷങ്ങളായി ലങ്കയില്‍ ഭൂരിപക്ഷമായ സിംഹള ബുദ്ധമതക്കാരും മുസ്‌ലിങ്ങളും തമ്മില്‍ ശക്തമായ ചേരിതിരിവും ചിലയിടങ്ങളില്‍ സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ടായിരുന്നു. ബുദ്ധമത വിശ്വാസികളെ പലയിടത്തും കൂട്ടത്തോടെ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ബുദ്ധമതവിശ്വാസികളുടെ ആക്ഷേപം.

കഴിഞ്ഞമാസം വര്‍ഗിയ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു. എതാനും മുസ്‌ലീം പള്ളികള്‍ക്കും മുസ്‌ലിം വിശ്വാസികളുടെ സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണവും നടന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.