സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി ഹിന്ദി പഠിക്കാന്‍ ശ്രീലങ്കന്‍ പോലീസ്. രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 25 ഓളം പുതിയ പൊലീസുകാരെ നിയമിക്കുമെന്നും അവരെല്ലാം ഹിന്ദി സംസാരിക്കാനറിയുന്നവരാണെന്ന് ഉറപ്പു വരുത്തുമെന്നും ഐജി പൂജിത് ജയസുന്ദര പറഞ്ഞു. ഹിന്ദിക്ക് പുറമെ ചൈനീസ് ഭാഷയായ മന്‍ഡാരിന്‍, ഫ്രഞ്ച് എന്നീ ഭാഷയും ഇനി ശ്രീലങ്കന്‍ ടൂറിസ്റ്റ് പൊലീസ് പഠിക്കും.
ശ്രീലങ്കന്‍ ടൂറിസം വികസന അതോറിറ്റിയുടെ യോഗത്തിന് ശേഷമാണ് പുതിയ തീരുമാനം നിലവില്‍ വന്നത്. ഭാഷാ പരിശീലനത്തില്‍ ഡിവിഷന്‍ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നും ഐ ജി പൂജിത് ജയസുന്ദര വിശദീകരിച്ചു. ഇംഗ്ലീഷില്‍ മാത്രമാണ് നേരത്തെ ഇവിടത്തെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കിയിരുന്നത് അത് ഇംഗ്ലീഷ് വശമല്ലാത്ത ടൂറിസ്റ്റുകളെ ഏറെ വലച്ചിരുന്നു. പുതിയ തീരുമാനം വിദേശ ടൂറിസ്റ്റുകള്‍ക്ക് അനുഗ്രഹമാകും എന്നാണ് കരുതുന്നത്.
രാജ്യത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഭാഷാ പരിശീലനത്തിന് പുറമെ ടൂറിസ്റ്റ് പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പുതിയ യൂണിഫോമും നല്‍കും. ടൂറിസ്റ്റുകളുടെ മുഴുവന്‍ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ പൊലീസുകാര്‍ക്ക് വിട്ടുവീഴ്ച്ച ചെയ്യാനാകില്ലെന്നും ഐജി വ്യക്തമാക്കി. നിലവില്‍ ശ്രീലങ്കന്‍ ടൂറിസത്തിന്റെ സവിശേഷതകള്‍ പല വിദേശ മാധ്യമങ്ങളും എടുത്തു പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല