സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റ് ജനുവരി 26 ന് വധിക്കപ്പെടും, രാജീവ് ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. അടുത്ത വര്‍ഷം ജനുവരി 26 ന് മരിക്കുമെന്ന് രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. 1987 ല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തോക്കിനടിച്ച കുറ്റവാളി വിജിതാ റോഹാന വിജേമുനിയാണ് അടുത്ത വര്‍ഷം ജനുവരി 26 ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാലാ സിരിസേന കൊല്ലപ്പെടുമെന്ന പ്രവചനം നടത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് വഴി ഇയാള്‍ നടത്തിയിരിക്കുന്ന പ്രവചനം ശ്രീലങ്കന്‍ അധികൃതരെ ആശങ്കയിലാഴ്ത്തിയതാണ് റിപ്പോര്‍ട്ടുകള്‍. എന്ത് അടിസ്ഥാനത്തിലാണ് ഇയാള്‍ ഇങ്ങിനെ പറഞ്ഞതെന്ന അന്വേഷണത്തിലാണ് പോലീസ്. വിജേമുനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മാധ്യമ പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിലെ സെക്രട്ടറി നിമല്‍ ബോപ്പാജ പറഞ്ഞു.
ജ്യോതിശാസ്ത്ര വിധി പ്രകാരമാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്ന് വിജേമുനി പറയുന്നുണ്ടെങ്കിലും ശ്രീലങ്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ അനേകം സംഘടനകള്‍ പദ്ധതി തയ്യാറാക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ വിജേമുനിയുടെ പ്രവചനത്തെയും ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ശ്രീലങ്ക കാണുന്നത്.
ലങ്കയിലെ ആഭ്യന്തര യുദ്ധകാലത്ത് 1987 ല്‍ ഇന്തോലങ്കന്‍ സമാധാന കരാറില്‍ ഒപ്പുവെയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് ഗാന്ധിക്കു നേരെ ആക്രമണം ഉണ്ടായത്. നേവല്‍ ഗാര്‍ഡ് ഓണര്‍ പരിശോധിക്കവേ വിജേമുനി രാജീവിനെ തോക്കുകൊണ്ട് അടിക്കുകയായിരുന്നു. എന്നാല്‍ തക്കസമയത്ത് ശ്രീലങ്കന്‍ സൈനികരുടെ ഇടപെടലിനെ തുടര്‍ന്ന് തലനാരിഴക്ക് രാജിവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഈ കേസില്‍ കോര്‍ട്ടുമാര്‍ഷ്യലിന് വിധേയനായ വിജേമുനി തടവുശിക്ഷക്ക് ശേഷമാണ് ജ്യോതിഷിയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല