സ്വന്തം ലേഖകന്‍: ഇന്ത്യയുടെ പുതിയ ബാഡ്മിന്റണ്‍ താരോദയമായ കെ. ശ്രീകാന്തിന് സ്വിസ് ഓപ്പണ്‍ ഗ്രാന്റ് പ്രിക്‌സ് കിരീടം. ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീകാന്ത്.
ഞായറാഴ്ച നടന്ന ഫൈനലില്‍ ഡെന്‍മാര്‍ക്കിന്രെ വിക്ടര്‍ അലക്‌സണ്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി 47 നീണ്ട ആവേശപ്പോരാട്ടത്തില്‍ അതിജീവിച്ചാണ് ശ്രീനാഥ് വിജയ ശ്രീലാളിതനായത്. സ്‌കോര്‍: 21 15, 12 21, 21 14.
നിലവില്‍ ലോക റാങ്കിങ്ങില്‍ നാലം സ്ഥാനക്കാരനാണ് 22 കാരനായ ശ്രീകാന്ത്. 120,000 യുഎസ് ഡോളറാണ് സമ്മാനത്തുക. നേരത്തെ 2014 ല്‍ ചൈന ഓപ്പണ്‍ സൂപ്പര്‍ സിരീസില്‍ അഞ്ചു തവണ ലോകചാമ്പ്യനും രണ്ടു തവണ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമായ ലിന്‍ ഡാനെ അട്ടിമറിച്ചാണ് ശ്രീകാന്ത് ശ്രദ്ധേയനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല