സ്വന്തം ലേഖകന്‍: ബിഗ്ബോസില്‍ തളിരിട്ട പ്രണയത്തിന് സാഫല്യം; പേളിയ്ക്കും ശ്രീനിഷിനും വിവാഹ നിശ്ചയം, ചിത്രങ്ങള്‍ കാണാം. വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം പേര്ളിയും ശ്രീനിഷും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഫോട്ടോകള്‍ പുറത്തുവിട്ടാണ് സ്ഥിരീകരിച്ചത്. മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്ന് ശ്രീനിഷ് നേരത്തെ പറഞ്ഞിരുന്നു. അവധിക്കാലമായതിനാല്‍ എല്ലാവര്ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറയുന്നു. ബിഗ് ബോസ് ആരാധകരില്‍ ഏറ്റവും ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നാണ് ശ്രീനിഷ്പേളി പ്രണയം.
മത്സരത്തിന്റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രണയം സത്യമാണെന്നും വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നുമായിരുന്നു ഷോയ്ക്ക് ശേഷവും ഇരുവരുടെയും പ്രതികരണം.
പ്രധാന ആശങ്ക വീട്ടുകാര്‍ സമ്മതിക്കുമോ എന്നുള്ളതായിരുന്നു. ഇക്കാര്യം ബിഗ് ബോസ് പരിപാടിയുടെ അവതാരകന് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു ഇവര്‍. വീട്ടുകാരെക്കൊണ്ട് തങ്ങളുടെ ബന്ധം അംഗീകരിപ്പിക്കണം എന്നായിരുന്നു മോഹന്‍ലാലിനോടുള്ള ഇവരുടെ അഭ്യര്‍ത്ഥന. പേര്ളിയുടെ അമ്മയാണ് ഇവരുടെ ബന്ധത്തിന് ആദ്യം സമ്മതം മൂളിയത്. പിന്നെയാണ് ശ്രീനിഷിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല