സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി ജീവനക്കാരനെ വെടിവെച്ചു കൊന്ന മുന്‍ യുഎസ് സൈനികന്‍ വംശീയ വിദ്വേഷക്കുറ്റം സമ്മതിച്ചു. ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്‌ലയെ വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ യുഎസ് നാവികന്‍ ആഡം പുരിന്‍ടന്‍ (53) കുറ്റപത്രത്തിലെ വംശീയവിദ്വേഷക്കുറ്റം കോടതിയില്‍ സമ്മതിക്കുകയായിരുന്നു.
അമേരിക്കയില്‍ ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. കൊലക്കുറ്റത്തിന് ഇയാളെ നേരത്തേ 78 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. കന്‍സാസിലെ ബാറില്‍ കഴിഞ്ഞ ഫെബ്രുവരി 22ന് ആണു ശ്രീനിവാസിനെ പുരിന്‍ടന്‍ വെടിവച്ചു കൊന്നത്. ശ്രീനിവാസിന്റെ സുഹൃത്ത് അലോക് മടസാനിക്കു വെടിവയ്പില്‍ പരുക്കേല്‍ക്കുകയും ചെയ്തു.
‘എന്റെ രാജ്യത്തുനിന്നു കടന്നു പോകൂ,’ എന്നാക്രോശിച്ചുകൊണ്ടായിരുന്നു പുരിന്‍ടന്‍ ഇന്ത്യന്‍ യുവാക്കള്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇയാളെ തടയാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ലറ്റ് എന്ന അമേരിക്കക്കാരനും വെടിയേറ്റിരുന്നു. കോടതി നടപടികളെ സ്വാഗതം ചെയ്ത ശ്രീനിവാസിന്റെ ഭാര്യ സുനന്യ വംശീയവിദ്വേഷത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്ക് അന്ത്യംകുറിക്കാന്‍ ഇതു സഹായിക്കുമെന്നു മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല