1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2015


മലയാളി സംഘടനയായ ശ്രുതിയുടെ 11 ാമത് വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20ന് ബര്‍മിങ്ങ്ഹാമിലെ കിംഗ് എഡ്‌വേര്‍ഡ് സ്‌കൂളിലെ റഡോക്ക് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് 8.30 വരെയാണ് പരിപാടികള്‍. പ്രമുഖ കവി കാവാലം നാരായണ പണിക്കരാണ് മുഖ്യാതിഥി.

കഥകളി, നാടകം, മോഹിനിയാട്ടം, ഗാനങ്ങള്‍, നൃത്തം തുടങ്ങി വിവിധയിനം പരിപാടികള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത കൃതികളും കാവാലത്തിന്റെ ശ്രീഗണപതിയും അടിസ്ഥാനമാക്കി, ശാസ്ത്രീയ നാടോടി രീതികളില്‍ചിട്ടപ്പെടുത്തിയ ഗണപതി വന്ദനമാണ് നൃത്തപരിപാടികളിലെ ആദ്യ ഇനം. തുടര്‍ന്ന്, കാവാലത്തിന്റെ കറുകറ കാര്‍മുകിലിന്റെ വര്‍ഷാഗമനവും, ഗോപീകൃഷ്ണന്റെ രാസലീലകളുടെ ആലോലം പീലിക്കാവടിയാട്ടവും ശ്രുതിയിലെ വിവിധ നര്‍ത്തകര്‍ ആവിഷ്‌കരിക്കും.

കാവാലം നാരായണ പണിക്കരുടെ ശിഷ്യകൂടിയായ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ജയപ്രഭാ മേനോനും ഇത്തവണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

കാവാലത്തിന്റെ തെയ്യത്തെയ്യമാണ് ഇക്കുറി ശ്രുതി വേദിയില്‍ അവതരിപ്പിക്കുന്നത്. പറങ്കിത്തെയ്യമെന്ന പരമ്പരാഗത വേഷം അനുഷ്ഠാനപൂര്‍വ്വം അണിയുന്ന ഗ്രാമീണന്റെ കഥയാണിത്. ഇതില്‍ പകര്‍ന്നാട്ടവും തെയ്യ ത്തിന്റെ സങ്കേതങ്ങളും ഗ്രാമ്യ ഭാഷ്യവും ദുര്‍മ്മോഹവും ദേശാധികാരവും അവകാശ കര്‍ത്തവ്യബോധങ്ങളും ഊടും പാവും നെയ്യുന്നു.

പാരമ്പര്യ സംഗീതധാരയിലെ രാഗങ്ങളെ കൃതികളിലൂടെ പരിചയപ്പെടുത്തി, ജനപ്രിയ സിനിമാലളിത ഗാനങ്ങളിലൂടെ ആവിഷ്‌കരിക്കുകയാണ് ശ്രുതിയിലെ വാദകരും ഗായകരും. ഇക്കുറി, കാവാലത്തിന്റെ ഗാനങ്ങളുടേയും അവയിലെ താളങ്ങളുടേയും ആഘോഷം കൂടുതല്‍ ഇമ്പമേകും. കലാമണ്ഡലം വിജയ കുമാറിന്റെയും കലാ മണ്ഡലം ബാര്‍ബറ വിജയകുമാറിന്റെയും നേതൃത്വത്തിലാണ് ഇക്കുറി കഥകളി അരങ്ങേറുന്നത്. കഴിഞ്ഞ 28 വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരെ യുകെയിലെ വേദികളില്‍എത്തിച്ച് ഇരുവരും കഥകളി നടത്തുന്നു.

11 കലാകാരന്മാര്‍ അണി നിരന്ന ദുര്യോധനവധം കഥയുടെ മൂന്ന് രംഗങ്ങളാണ് ശ്രുതിയുടെ വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കുന്നത്. പാഞ്ചാലി വിലാപവും, ദുര്യോധനന്റെയും ദുശ്ശാസനന്റെയും തിരനോട്ടവും തുടര്‍ന്ന്! ആസ്വാദ്യകരമായി മുറുകുന്ന ഭഗവത്ദൂതും. ഒടുവില്‍ കലാശങ്ങളുടെ നിറവില്‍ ദുശ്ശാസനെ കീഴ്‌പ്പെടുത്തുന്ന രൗദ്രഭീമനും വേദി കീഴടക്കും. കലാകാരന്മാര്‍ ആട്ടം, കൊട്ട്, പാട്ട്, ചമയം എന്നിവയില്‍ വര്‍ഷങ്ങളിലൂടെ നേടിയെടുത്ത നിഷ്ഠകളുടെ ഗരിമ അനുഭവവേദ്യമാകാനുള്ള അപൂര്‍വ്വ സന്ദര്‍ഭമാണ് ഇതെന്ന് ശ്രുതി സംഘാടകര്‍ പറയുന്നു.

ടിക്കറ്റുകള്‍ ചുവടെ കൊടുത്തിരിക്കുന്ന ശ്രുതി അംഗങ്ങളില്‍ നിന്നും ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 30 പൗണ്ട്, കുട്ടികള്‍ക്ക് (5 മുതല്‍ 12 വയസ് വരെ ) 20 പൗണ്ട് എന്നിങ്ങനെ ആയിരിക്കും ടിക്കറ്റ് നിരക്ക്.

ലക്ഷ്മി രഞ്ജീവ് (അബര്‍ഡീന്‍) &#8211; 07899735983, lakshmirenjeev@gmail.com, ദീപ്തി ജ്യോതിഷ് (ബര്‍മിങ്ഹാം) &#8211; 07905247344, eepthijyothish@hotmail.com കിഷോര്‍ ചന്ദ്രന്‍ (നോട്ടിങ്ങ്ഹാം) &#8211; 07870445756 kichuchand@gmail.com, മനോജ് വളപ്പില്‍ (ന്യൂകാസ്സിð അപ്പോണ്‍ ടയന്‍) &#8211; 07800964897, drmanoj@hotmail.com, തങ്കം അരുണ്‍ (മാഞ്ചസ്റ്റര്‍) &#8211; 07412454585 arunmanchester@yahoo.co.uk, അനിത അനില്‍കുമാര്‍ (ലണ്ടന്‍) &#8211; 07917062593 kumaranilanitha@yahoo.co.uk, അബ്ദുള്‍ ഷമീര്‍ (ലീഡ്‌സ്) &#8211;  07793202028 shameel71@googlemail.com ബിനൂജ് ഭാസ് (സ്‌കാര്‍ബ്രോ) &#8211; 07988819171 binooj.bhas@gmail.com</p>

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.