1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2012

സഖറിയ പുത്തന്‍കുളം

പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ സെപ്തംബര്‍ എട്ടിനാണ് അടുത്ത രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ എന്ന പ്രത്യേകത വിശ്വാസമനസുകളില്‍ ഇരട്ടി ആനന്ദത്തിനും നിദാനമാകുന്നു.യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനുകളില്‍ യുകെയുടെ വിവിധപ്രദേശത്തു നിന്നും നിരവധിയാളുകളാണ് എത്തുന്നത്.

രാവിലെ എട്ട് മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ പ്രകടമായ നിരവധിയായ മനുഷ്യബുദ്ധിക്ക് അസാധ്യമായ നിരവധി ദൈവീക പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം സാക്ഷികളാണ്. ലഭ്യമായ അനുഗ്രഹങ്ങള്‍ ഏറ്റുപറയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോസഹിതം ഏഴുതി തയ്യാറാക്കി വരുന്നത് ഉചിതമായിരിക്കും.

കേരള സഭയിലെ ഭൂരിപക്ഷം വിശ്വാസികളും ഏറ്റെടുക്കുന്ന എട്ട് നോമ്പിന്റെ സമാപനദിനമായ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ മധ്യസ്ഥതയാല്‍ സാധ്യമാകുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതിനും യുകെയിലെങ്ങും ജീവാഗ്നിയുടെ സാന്നിധ്യത്തിന്റെ പ്രവര്‍ത്തനഫലങ്ങളുടെയും ഫലമായി സംഭവിക്കുന്ന നവ മുന്നേറ്റത്തിന്റെ പ്രഘോഷണത്തിന്റെ വേദി കൂടിയാണ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് സെഹിയോന്‍ യുകെ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വിലാസം,

BETHEL CNVENTION CENTRE

B70 7JW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.