സഖറിയ പുത്തന്‍കളം
ബര്‍മിംഗ്ഹാം: യേശുവിന്റെ തിരുമുഖം ദര്‍ശിച്ചതിന്റെ അവാച്യമായ സന്തോഷ പ്രകടനത്താല്‍ കുരുന്നുകള്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന് പുത്തനുണര്‍വേകി. ബാള്‍ബാള്‍ കോമണില്‍ നടത്തപ്പെടുന്ന 24മണിക്കൂര്‍ നിത്യാരാധനയില്‍ അവധിക്കാലത്ത് ചെലവഴിച്ച കുരുന്നുകള്‍ യേശുവിന്റെ തിരുമുഖം ദര്‍ശിച്ചപ്പോള്‍ ജീവിതക്രമത്തില്‍ തന്നെ പ്രാര്‍ത്ഥനയ്ക്ക് മുന്‍ തൂക്കം നല്‍കുവാന്‍ തക്കവിധം ദൈവം അനുഗ്രഹിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു പത്തിലധികം കുരുന്നുകള്‍.
പരിശുദ്ധ കന്യമറിയത്തിന്റെ പിറവി തിരുനാളായ ഇന്നലെ മദ്യപാന വിമോചകര്‍ക്കും മദ്യം ഉപേക്ഷിക്കുവാന്‍ താല്‍പര്യം ഉള്ളവരുടെയും കൂട്ടായ്മയായ സെന്റ് മാറ്റ് കമ്മ്യൂണിറ്റി നേതൃത്വം നല്‍കിയ ജപമാലയോടെ ആയിരുന്നു കണ്‍വെന്‍ഷന്റെ തുടക്കം.
നഷ്യപ്പെട്ട മാതൃസ്‌നേഹം തിരിച്ചുനല്‍കുന്നതാണ് ജപമാലയെന്നും കുട്ടികളുടെ വിശ്വാസ ജീവിതത്തെ ഉണര്‍ത്തുവാന്‍ വിശുദ്ധരുടെ ജീവിതകഥകള്‍ പറഞ്ഞുകൊടുക്കണമെന്നും ദൈവത്തോട് ചേരാത്ത കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്നും യേശുവിനെ സ്‌നേഹിച്ച് ആരാധിക്കേണ്ട ദിവസമാണ് ഞായറാഴ്ച ദിനമെന്നും ദിവ്യകാരുണ്യത്തില്‍ ആനന്ദം കണ്ടെത്തണമെന്നും കുടുംബസമേതമാണ് സുവിശേഷ വേല ചെയ്യേണ്ടതെന്നും മുഖ്യവചന പ്രഘോകനായ ഫാ. സോജി ഓലിക്കല്‍ പറഞ്ഞു.
നമ്മള്‍ എല്ലാവരും സുവിശേഷം പ്രഘോഷിക്കുവാന്‍ വിളിക്കപ്പെട്ടവരാണെന്നും എല്ലാവരെയും സ്‌നേഹിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയായി സുവിശേഷ നവീകരണ പ്രഘോഷണങ്ങള്‍ നടത്തണമെന്നും ബര്‍മിംഗ്ഹാം രൂപതയിലെ സഹമെത്രാന്‍ മാര്‍ വില്യം കെനി പ്രഭാഷണത്തില്‍ പറഞ്ഞു.
പ്രലോഭനങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കുവാന്‍ പരിശുദ്ധമറിയത്തില്‍ ആശ്രയിച്ചു മുന്നേറണമെന്നും സഹനനിമിഷങ്ങളില്‍ ദൈവത്തെ ചോദ്യം ചെയ്യാതെ സ്തുതിച്ച് മഹത്വപ്പെടുത്തണമെന്ന് കുര്‍ബാന മധ്യേ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ പറഞ്ഞു.
ദിവ്യബലിയില്‍ ഫാ. സോജി ഓലിക്കല്‍, ഫാ. ജെയ്‌സണ്‍ കരിപ്പാലില്‍, ഫാ. മാത്യു ചൂരപ്പൊയ്ക, ഫാ. സിറിള്‍ ഇടവന, ഫാ. പോള്‍ വെട്ടിക്കാട്, ഫാ. ജോസ് വൈലംമൂട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി. അടുത്ത കണ്‍വെന്‍ഷന്‍ ബഫേലിലും നവംബറിലേത് നോട്ടിംഗ്ഹാമിലുമാണ്. നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍ ഈ മാസം 22ന് ബ്രാഡ്‌ഫോര്‍ഡില്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല