നോട്ടിങ്ങ്ഹാം: വചനത്തിന്റെ അഭിഷേകാഗ്നി ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ ഇനി നാല് ദിനങ്ങള്‍ കൂടി മാത്രം. ഒന്‍പതിനായിരത്തിലധികം വിശ്വസികളുടെ ഹൃദയങ്ങളില്‍ ദൈവീക സ്‌നേഹത്തിന്റെ അനുഭവം സ്വര്‍ഗ്ഗീയ സന്തോഷമായി മാറും.ചിട്ടയായും ക്രമമാര്‍ന്നതുമായ സജ്ജീകരണങ്ങളാണ് നോട്ടിങ്ങ്ഹാം അരീനയില്‍ ഒരുക്കുന്നത്. കുമ്പസാരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അഞ്ചാം നമ്പര്‍ ബേയിലും സ്പിരിച്വല്‍ ഷെയറിംങ്ങിന് താല്‍പര്യമുള്ളവര്‍ പത്താംനമ്പര്‍ ബേയിലാണ് ഇരിക്കേണ്ടത്.
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ബുക്ക്‌സ്‌റ്റോളില്‍ നിന്നും ബൈബിള്‍, കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭ്യമാകുന്നതാണ്. അടുത്തവര്‍ഷത്തെ ദശദിന ധ്യാനത്തിന് പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം യഹോവായിരേ കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കുന്നതാണ്.പാര്‍ക്കിംഗിന് ഏറ്റവും അനുയോജ്യമായത് അരീനയ്ക്ക് എതിര്‍വശത്തുള്ള എന്‍സിപി കാര്‍ പാര്‍ക്കാണ്. രാവിലെ ഒമ്പതിന് മുമ്പ് കാര്‍ പാര്‍ക്ക് ചെയ്യുകയാണെങ്കില്‍ ദിവസം മുഴുവനും മൂന്ന് പൗണ്ട് മാത്രമേ ഉള്ളൂ.
ഫാ. മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് നേതത്വം നല്‍കുന്ന ഫാ. സോജി ഓലിക്കല്‍, ധ്യാന ശുശ്രൂഷകനായ ഫാ. ജോമോന്‍ തൊമ്മാന എന്നിവരും വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.സാക്ഷ്യശുശ്രൂഷകള്‍ക്കായി വരുന്നവര്‍ കുംടുംബ ഫോട്ടോ സഹിതം പേപ്പറില്‍ എഴുതികൊണ്ട് വരണമെന്ന് പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പാര്‍ക്കിംങ്ങ് സംബന്ധമായ വിവരങ്ങള്‍ http://www.sehionuk.org/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല