നോട്ടിങ്ങ്ഹാം: രക്ഷയും ശക്തിയും മഹത്വവും ദൈവത്തിന്റെത് എന്നര്‍ത്ഥമുള്ള ഹല്ലേലുയ ഗീതങ്ങളാലും ആരാധനാ സ്തുതിപ്പുകളാലും മുഖരിതമാകുന്ന നോട്ടിങ്ങ്ഹാം അരീന സ്വര്‍ഗീയാനന്ദത്തിന്റെ പാരമ്യം ദര്‍ശിക്കുന്നതിന് ഇനി മൂന്ന് ദിനങ്ങള്‍. .ഈ ശനിയാഴ്ച നടക്കുന്ന യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ വിശ്വാസസാഗരമായി മാറും. നോട്ടിങ്ങ്ഹാം അരീന ദര്‍ശിക്കുന്ന ഏറ്റവും വലിയ കാത്തലിക് കൂട്ടായ്ക്കായി സെഹിയോന്‍ ടീമംഗങ്ങളും വിദൂരസ്ഥലത്തുനിന്ന് കണ്‍വെന്‍ഷനില്‍ സംബന്ധിക്കുവാന്‍ എത്തുന്നവരും തലേദിവസം തന്നെ നോട്ടിങ്ങ്ഹാമിലെ ബന്ധഇമിത്രാദികളുടെ ഭവനങ്ങളില്‍ എത്തും.അരീനയുടെ ഏറ്റവും മുന്‍ നിരയില്‍ സീറ്റ് ഉറപ്പിക്കുവാനായി വിശ്വാസികള്‍ നേരത്തെ അരീനയിലേക്ക് ഒഴുകിയെത്തും. 9,300 വ്യക്തികള്‍ക്ക് ഇരിക്കാവുന്നതാണ് നോട്ടിങ്ങ്ഹാം അരീന.
നിരവധി പ്രതിസന്ധികളിലൂടെ കേരളമെങ്ങും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഉള്ളു തകര്‍ന്നവര്‍ക്കും, ആകുലമാനസര്‍ക്കും, ആലംബഹീനര്‍ക്കും, കണ്ണീരണിഞ്ഞവര്‍ക്കും യേശുവിന്റെ പൊന്‍കരങ്ങളുടെ അനുഗ്രഹം കാട്ടിത്തന്നെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ ടീമംങ്ങളുടെയം ശ്രമഫലമാണ് എല്ലാ ഭവനങ്ങളിലും പ്രാര്‍ത്ഥനാ ആരാധിക്കുന്നേന്‍ ഞങ്ങള്‍ ആരാധിക്കുന്നേന്‍ എന്ന ഗാനവും. ഉണര്‍വിന്‍ വരം ലഭിപ്പാന്‍ എന്നിങ്ങനെ നിരവധിയാര്‍ന്ന ഗാനങ്ങള്‍ ഇന്നും വിശ്വാസഹൃദയങ്ങളില്‍ ജ്വലിക്കുന്നതിന്റെ പ്രധാന കാരണം മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ എന്ന ഡിവൈന്‍ ടീമംങ്ങളുടെ ദേശമെമ്പാടുമുള്ള സുവിശേഷ പ്രഘോഷണത്തിന്റെയും ധ്യാനങ്ങളുടെയും പരിണിതഫലമാണ്.
രണ്ട് വര്‍ഷങ്ങല്‍ക്ക് മുമ്പ് ഫാ . സോജി ഓലിക്കല്‍ ആരംഭിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഇന്ന് പ്രതിമാസം നാലായിരത്തോളം വിശ്വാസികളാണ് സംബന്ധിക്കുന്നത്. കൂടാതെ ലണ്ടന്‍, മാഞ്ചസ്റ്റര്‍, യോര്‍ക്ക്‌ഷെയര്‍, നോര്‍ത്ത് ഈസ്റ്റ്, സൗത്താംപ്ടണ്‍ എന്നിവിടങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ മാസധ്യാനങ്ങള്‍ നടക്കുന്നുണ്ട്. മെഗാകണ്‍വെന്‍ഷനായ ഈ ശനിയാഴ്ചത്തെ കണ്‍വെന്‍ഷനില്‍ 9000ഓളം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുകെ സെഹിയോന്‍ ടീമംഗങ്ങളുടെ പക്കല്‍ നിന്നും കണ്‍വെന്‍ഷന്‍ ദിവസം ലഭ്യമാകുന്ന സൗജന്യപാസ് കാണിച്ചാല്‍ മാത്രമേ അരീനയിലേക്ക് പ്രവേശനം ലഭിക്കൂ. കുമ്പസാരം ആഗ്രഹിക്കുന്നവര്‍ അഞ്ചാം നമ്പര്‍ ബേയിലും, സ്പിരിച്വല്‍ ഷെയറിംഗ് സാധ്യമാക്കേണ്ടവര്‍ പത്താംനമ്പര്‍ ബേയിലും ഇരിക്കേണ്ടതാണ്. ജപമാല, ബൈബിള്‍ എന്നിവ കൊണ്ടുവരുന്നത് ഉചിതമായിരിക്കും.
പാര്‍ക്കിംങ്ങ് സംബന്ധമായ വിവരങ്ങള്‍ വിശദമായി സെഹിയോന്‍ യുകെയുടെ വെസൈറ്റില്‍ ലഭ്യമാണ്. കണ്‍വെന്‍ഷന്‍ നടക്കുന്ന നോട്ടിങ്ങ്ഹാം അരീനയിലേക്ക് രാവലെ 7മണി മുതല്‍ പ്രവേശനം സാധ്യമാകുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല