സഖറിയ പുത്തന്‍കളം
യഹോവയിരേ കണ്‍വന്‍ഷന്‍ മറ്റന്നാള്‍ രാവിലെ എട്ട് മുതല്‍ നാല് വരെ നടക്കും. നോട്ടിങ്ങ്ഹാമിലെ എഫ്എം അരീനയിലാണ് യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. മാത്യു നായ്ക്കനാംപറമ്പില്‍ നയിക്കുന്ന ധ്യാനം നടക്കുന്നത്. 9300 പേര്‍ക്ക് ഇരിക്കാവുന്നതാണ് അരീന.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്കായി വിപുലമായ പാര്‍ക്കിങ്ങ്് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. കോച്ചുകളില്‍ വരുന്നവര്‍ അരീനയ്ക്ക് സമീപത്തായുള്ള എവ്ലിന്‍ സ്ട്രീറ്റ,് മാന്‍വേഴ്സ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ആളെ ഇറക്കിയതിനു ശേഷം സ്കാറിങ്ങ്ഡണ്‍ റോഡിലെ സിറ്റി ഗ്രൌണ്ടില്‍ പാര്‍ക്ക് ചെയ്യണം.
കാറുകളില്‍ വരുന്നവര്‍ അരീനയ്ക്ക് അടുത്തായുള്ള എന്‍സിപി കാര്‍ പാര്‍ക്കില്‍ രാവിലെ ഒന്‍പതിന് മുന്‍പ് പ്രവേശിക്കുകയാണെങ്കില്‍ മൂന്നര പൌണ്ട് മാത്രമേ പാര്‍ക്കിങ്ങ് ഫീ ഉള്ളൂ. ഇതിന്റെ പോസ്റ്റ് കോഡ് NG1 1LS എന്നാണ്. ആയിരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലമുണ്ട്. മറ്റ് പാര്‍ക്കിങ്ങ് സംബന്ധമായ വിവരങ്ങള്‍ സെഹിയോന്‍ യുകെയുടെ വെബ് സൈറ്റിലുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ : 07506810177
സാജു : 07886231344, 01158780235
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല