സ്വന്തം ലേഖകൻ: 2024ലെ എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 2024 മാര്‍ച്ച് നാലിനാണ് എസ്എസ്എല്‍സി പരീക്ഷകള്‍ തുടങ്ങുക.
ടൈംടേബിള്‍
2024 മാര്‍ച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1
മാര്‍ച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ്
മാര്‍ച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം
മാര്‍ച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2
മാര്‍ച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫിസിക്സ്
മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഹിന്ദി/ജനറല്‍ നോളജ്
മാര്‍ച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ കെമിസ്ട്രി
മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ബയോളജി
മാര്‍ച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്
ഐടി മോഡല്‍ പരീക്ഷ 2024 ജനുവരി 17 മുതല്‍ ജനുവരി 29 വരെ (9 ദിവസം) നടക്കും. ഐടി പരീക്ഷ – 2024 ഫെബ്രുവരി 1 മുതല്‍ 14 വരെ (10 ദിവസം) എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ – 2024 ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23 വരെ. (5 ദിവസം) എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയ ക്യാമ്പ് – 2024 ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 17 വരെ (10 ദിവസം) യാണ്.
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷകള്‍ 2024 മാര്‍ച്ച് 1 മുതല്‍ 26 വരെയാണ്. പരീക്ഷാ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ 2024 ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തും. 2024 ലെ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷകള്‍ 2024 ജനുവരി 22 ന് ആരംഭിക്കും.
ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ടൈംടേബിള്‍ തയ്യാറാണ്. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബര്‍ 9, 10, 11, 12, 13 തീയതികളിലായി നടത്തും. ആകെ നാലു ലക്ഷത്തി നാലായിരത്തി എഴുപത്തിയഞ്ച് പേര്‍ (4,04,075) പരീക്ഷ എഴുതും.
ഇതില്‍ കോഴിക്കോട് നിന്നുള്ളവര്‍ നാല്‍പ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തിയാറ് (43,476) പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബര്‍ 9, 10, 11, 12, 13 തീയതികളില്‍ തന്നെയാണ്.ഇരുപത്തി ഏഴായിരത്തി അറുന്നൂറ്റി മുപ്പത്തി മൂന്ന് (27,633) വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും.
കോഴിക്കോട് നിന്ന് രണ്ടായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന് (2,661) കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഡി.എല്‍.എഡ് പരീക്ഷാ പുന:ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 9 മുതല്‍ 21 വരെയാണ് ഡി.എല്‍.എഡ്. പരീക്ഷ നടത്തുക. ഇതില്‍ 14 കേന്ദ്രങ്ങളിലായി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേര്‍ കോഴിക്കോട് പരീക്ഷ എഴുതും.
നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിധത്തിലും സജ്ജമാണെന്ന് മന്ത്രി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അടിയന്തിര യോഗങ്ങള്‍ ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊണ്ട് നടപ്പാക്കുന്നുണ്ട്.
നൂറ് ശതമാനം വിദ്യാലയങ്ങളിലും ഇന്ന് മുതല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ജി – സ്യൂട്ട് സംവിധാനം ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉറപ്പാക്കാനായി എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാലയങ്ങള്‍ സ്വന്തമായി അനുയോജ്യമായ പ്ലാറ്റ്ഫോമുകള്‍ പ്രയോജനപ്പെടുത്തി എല്ലാ കുട്ടികള്‍ക്കും പഠനസൗകര്യം ഒരുക്കാന്‍ വേണ്ട നടപടികള്‍ പ്രഥമ അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തും. ജില്ലയിലെ മുഴുവന്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെയും പ്രത്യേക ഓണ്‍ലൈന്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ഓണ്‍ലൈന്‍ ക്ലാസുകളും വീഡിയോകളും തയ്യാറാക്കി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചഡാറ്റകള്‍ ശേഖരിക്കുകയും എല്ലാദിവസവും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അവലോകനം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ഷൈന്‍ മോന്‍ കോഴിക്കോട് ക്യാമ്പ് ചെയ്ത് സാഹചര്യം വിലയിരുത്തും.
അതേസമയം, സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലം ജില്ലയില്‍ 2024 ജനുവരി 4 മുതല്‍ 8 വരെ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശ്ശൂര്‍ ജില്ലയില്‍ വെച്ച് നടക്കും. ശാസ്ത്രോത്സവം തിരുവനന്തപുരം ജില്ലയില്‍ വെച്ച് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെയാണ്. സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം എറണാകുളം ജില്ലയില്‍ നവംബര്‍ 9 മുതല്‍ 11 വരെ നടക്കുമെന്നും മന്ത്രി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല